2036 ഒളിമ്പിക്സ്, പാരാലിംപിക്സ് ആതിഥേയത്വത്തിനുള്ള ഖത്തറിന്റെ ശ്രമത്തിന് അറബ് ലീഗിന്റെ പിന്തുണ

Web Desk
1 Min Read

കെയ്റോ: 2036ലെ ഒളിമ്പിക്, പാരാലിംപിക് ഗെയിംസുകള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ സ്ഥാനാര്‍ഥിത്വത്തിന് അറബ് ലീഗ് പിന്തുണ പ്രഖ്യാപിച്ചു.

city exchange

കെയ്റോയിലെ അറബ് ലീഗ് ജനറല്‍ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് ചേര്‍ന്ന അറബ് ലീഗ് കൗണ്‍സിലിന്റെ 166-ാമത് സാധാരണ സമ്മേളനത്തിലാണ് മന്ത്രിതലത്തില്‍ ഇതുസംബന്ധിച്ച പ്രമേയം അംഗീകരിച്ചത്.

ആഗോള കായികരംഗത്ത് അറബ് സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഖത്തറിന്റെ സ്ഥാനാര്‍ഥിത്വത്തിന് പിന്തുണ നല്‍കുന്നതെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. 2036 ഒളിമ്പിക്, പാരാലിംപിക് ഗെയിംസുകള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ ശ്രമത്തെ അന്താരാഷ്ട്ര വേദികളില്‍ പിന്തുണയ്ക്കാന്‍ അറബ് അംഗരാജ്യങ്ങളോടും കൗണ്‍സില്‍ ആഹ്വാനം ചെയ്തു.

പ്രമേയം നടപ്പാക്കുന്നതിന്റെ പുരോഗതി നിരീക്ഷിക്കാനുള്ള ചുമതല അറബ് ലീഗ് ജനറല്‍ സെക്രട്ടേറിയറ്റിന് നല്‍കി. അന്താരാഷ്ട്ര തലത്തിലുള്ള സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി അറബ് രാജ്യങ്ങള്‍ തമ്മിലുള്ള സംയുക്ത ഏകോപനത്തിന്റെ പ്രാധാന്യവും കൗണ്‍സില്‍ ഊന്നിപ്പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!