മലയാള സിനിമയ്ക്ക് പുതിയ വഴിത്തിരിവാകാന്‍ ‘മായന്‍’; ചിത്രീകരണം പുരോഗമിക്കുന്നു

Web Desk
1 Min Read

കൊച്ചി: ജയസൂര്യയും നൈല ഉഷയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘മായന്‍’ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. സൂപ്പര്‍ ഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിന്‍ കെ ജോസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദനാണ് നിര്‍മ്മിക്കുന്നത്.

city exchange

വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിന്‍ ഗോപിനാഥ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം പുരാതന ആഭിചാര ആചാരങ്ങളുടെയും അദൃശ്യ ശക്തികളുടെയും ആഗോള ശൃംഖലയെ പ്രമേയമാക്കി റഷ്യന്‍ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. ഒരു ത്രില്ലര്‍ ചിത്രം എന്നതിലപ്പുറം ചിത്രത്തിന്റെ കഥ ആഴത്തില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ആവശ്യമായ ചേരുവകള്‍ കൃത്യമായ് ചേര്‍ത്തുകൊണ്ടാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.

പൂര്‍ണ്ണമായും അന്താരാഷ്ട്ര സ്വഭാവമുള്ള ഒരു ഫാന്റസി ത്രില്ലര്‍ എന്ന അടിസ്ഥാനത്തില്‍ പ്രേക്ഷകര്‍ക്കിടയിലും ആഗോള ചലച്ചിത്ര മേഖലകളിലും വലിയ തരംഗം സൃഷ്ടിക്കാന്‍ ‘മായന്‍’ന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് മുതല്‍ ലൊക്കേഷനിലെ ഓണാഘോഷം വരെയുള്ള അപ്‌ഡേറ്റുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുന്നുണ്ട്. ഓരോ അപ്‌ഡേറ്റും പ്രതീക്ഷയോടെയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

നടന്‍ ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയായി ഒരുങ്ങുന്ന മായന്‍, മലയാള സാഹിത്യത്തിലുള്‍പ്പെടെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള വളരെ പോപ്പുലര്‍ ആയ ഒരു വിഷയമായ കറുത്തച്ചനൂട്ട് ഉള്‍പ്പെട്ടവയാണെന്നത് ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രേക്ഷകരുടെ കൗതുകവും ആകാംക്ഷയും വര്‍ധിപ്പിക്കുന്നുണ്ട്.

- Advertisement -
Ad image

മലയാളത്തിലെ ഹിറ്റ് തിരക്കഥാകൃത്ത് റാഫിയും സംവിധായകന്‍ ജിതിന്‍ കെ ജോസും ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത്. പ്രവീണ്‍ പ്രഭാകര്‍ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത ഛായാഗ്രാഹകന്‍ ഫൈസല്‍ അലിയാണ് നിര്‍വഹിക്കുന്നത്. മുജീബ് മജീദിന്റെതാണ് സംഗീതവും പശ്ചാത്തല സംഗീതവും. സുനില്‍ ദാസാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, ലൈന്‍ പ്രൊഡ്യൂസര്‍: രോഹിത് ആര്‍ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോസ് വി, പി ആര്‍ ഒ ആന്റ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വിപിന്‍ കുമാര്‍ വി, സ്റ്റില്‍സ്: സിനത് സേവ്യര്‍, ഡിസൈന്‍സ്: ആന്റണി സ്റ്റീഫന്‍.

Share This Article
Leave a Comment
error: Content is protected !!