Connect with us

Entertainment

ഒടിയങ്കം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Published

on


കൊച്ചി: ശ്രീജിത്ത് പണിക്കര്‍, നിഷാ റിധി, അഞ്ജയ് അനില്‍, ഗോപിനാഥ്, സോജ, വദന,
പീശപ്പിള്ളി രാജീവന്‍, ശ്രീമൂലനഗരം പൊന്നന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സുനില്‍ സുബ്രഹ്മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒടിയങ്കം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

യൂട്യൂബില്‍ ഏറെ ഹിറ്റായ ഒടിയപുരാണം എന്ന ഷോര്‍ട്ട് ഫിലിമാണ് ‘ഒടിയങ്കം’ എന്ന സിനിമയായി എത്തുന്നത്.

‘ഒടിയപുരാണ’ത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ സിനിമയിലും സഹകരിക്കുന്നത്. ശ്രീ മഹാലക്ഷ്മി എന്റര്‍പ്രൈസസിന്റെ ബാനറില്‍ പ്രവീണ്‍കുമാര്‍ മുതലിയാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിര്‍വ്വഹിക്കുന്നു.

സംഗീതം- റിജോഷ്, എഡിറ്റര്‍- ജിതിന്‍ ഡി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി കോഴിക്കോട്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷെയ്ഖ് അഫ്‌സല്‍, ആര്‍ട്ട്- ഷൈന്‍ ചന്ദ്രന്‍, മേക്കപ്പ്- ജിജു കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം- സുകേഷ് താനൂര്‍, സ്റ്റില്‍സ്- ബിജു ഗുരുവായൂര്‍, ഡിസൈന്‍- അദിന്‍ ഒല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രവി വാസുദേവ്, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്- ഗിരീഷ് കരുവന്തല.

ചരിത്ര താളുകളില്‍ എഴുതപ്പെട്ട ആദ്യ ഒടിയന്റെ പിറവിയെ ആസ്പദമാക്കിയാണ് ‘ഒടിയങ്ക’ത്തിന്റ കഥ തുടങ്ങുന്നത്.

പ്രണയവും പ്രതികാരവും കൂട്ടിക്കലര്‍ത്തി ദൃശ്യത്തിനും ശബ്ദത്തിനും പ്രാധാന്യം നല്‍കിയാണ് ‘ഒടിയങ്കം’ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.
പി ആര്‍ ഒ- എ എസ് ദിനേശ്.


error: Content is protected !!