സുരാജ് വെഞ്ഞാറമ്മൂടിന് എമ്പുരാനും വീര ധീര സൂരനും ക്ലാഷ് റിലീസ്

Web Desk
2 Min Read

കൊച്ചി: മികച്ച സിനിമകളിലൂടെ ഇന്ന് മലയാളം- തമിഴ് ഇന്‍ഡസ്ട്രിയുടെ ഭാഗമായി കഴിഞ്ഞ സുരാജ് വെഞ്ഞാറമൂടിന്റെ മൂന്ന് സിനിമകളാണ് തുടര്‍ച്ചയായി റിലീസിന് തയ്യാറെടുത്തിരിക്കുന്നത്. മോഹന്‍ലാലിന്റെ എമ്പുരാനിലും വിക്രമിന്റെ വീര ധീര സൂരനിലുമുള്ള സുരാജുണ്ട്. ണ്ട് സിനിമകളുടെയും ക്രാഷ് റിലീസാണ് മാര്‍ച്ച് 27ന് എന്ന പ്രത്യേകതയുണ്ട്. സുരാജ് വെഞ്ഞാറമൂട് ആദ്യമായഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് വീര ധീര സൂരന്‍.

city exchange

രണ്ടു പതിറ്റാണ്ടുകാലം തിയേറ്ററുകളിലും ടെലിവിഷനിലും മിമിക്രി സ്റ്റേജുകളിലുമായി പ്രേക്ഷകരെ നിര്‍ത്താതെ ചിരിപ്പിച്ച സുരാജ് വെഞ്ഞാറമൂട് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം എന്ന സിനിമയില്‍ തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യുവാനായി മമ്മൂട്ടിയെ സഹായിച്ചു കൊണ്ടാണ് മലയാളം സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം നേടുന്നത്.

2002ല്‍ പുറത്തിറങ്ങിയ ജഗപൊഗയാണ് ആദ്യ സിനിമയെങ്കിലും രസതന്ത്രം, തുറുപ്പുഗുലാന്‍, ക്ലാസ്സ്‌മേറ്റ്‌സ്, മായാവി തുടങ്ങിയ നിരവധി സിനിമകളില്‍ ഹാസ്യവേഷം ചെയ്യുകയും തസ്‌കരലഹള എന്ന ചിത്രത്തിലൂടെ ആദ്യമായി നായക വേഷത്തിലെത്തുകയുമുണ്ടായി. തുടര്‍ന്ന് കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഹാസ്യതാരത്തിനുള്ള അവാര്‍ഡ് 2009ലും 2010ലും തുടര്‍ച്ചയായി നേടി.

ഹാസ്യ വേഷത്തില്‍ നിന്ന് പതിയെ ഗൗരവ വേഷങ്ങളിലേക്കു മാറി തുടങ്ങിയതോടെ മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടന്മാരില്‍ ഒരാളായി മാറുകയും ഡോ. ബിജു സംവിധാനം ചെയ്ത് 2013-ല്‍ പുറത്തിറങ്ങിയ പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ പ്രധാന വേഷത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടുകയും ചെയ്തു.

- Advertisement -
Ad image

തുടര്‍ന്ന് തൊണ്ടി മുതലും ദൃക്സാക്ഷിയും, ഫൈനല്‍സ്, ഡ്രൈവിംഗ് ലൈസന്‍സ്, ദി ഗ്രേറ്റിന്ത്യന്‍ കിച്ചണ്‍ എന്നീ ചിത്രങ്ങളൊക്കെ സുരാജിന്റെ കരിയര്‍ ഗ്രാഫുയര്‍ത്തുകയും മികച്ച സ്വഭാവ നടനെന്ന പേര് ഈ ചിത്രങ്ങളിലൂടെയെല്ലാം സുരാജ് നേടിയെടുക്കുകയും ചെയ്തു. 2019-ല്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ പതിപ്പ് 5.25, വികൃതി എന്നിവയ്ക്ക് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടി.

സ്റ്റേജ് പ്രോഗ്രാമുകളിലും അഭിമുഖങ്ങളിലുമെല്ലാം കൗണ്ടറടിച്ച് ആളുകളെ കയ്യിലെടുക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെ കൗണ്ടറുകളുടെ ആരാധകനായി നടന്‍ വിക്രം മാറി കഴിഞ്ഞതും ഇതിനോടകം വാര്‍ത്തയായി കഴിഞ്ഞിട്ടുണ്ട്.

പിന്നാലെ നരിവേട്ടയില്‍ ബഷീര്‍ മുഹമ്മദ് എന്ന പൊലീസ് വേഷത്തിലുമെത്തുന്നു. കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി മാറും നരിവേട്ടയിലെ ബഷീര്‍ അഹമ്മദ് എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും അണിയറ പ്രവര്‍ത്തകരും.

Share This Article
Leave a Comment
error: Content is protected !!