Connect with us

Community

ദുബൈ പയ്യന്നൂര്‍ മണ്ഡലം കെ എം സി സി ഇഫ്താര്‍ വിരുന്നും കുടുംബ സംഗമവും സംഘടിപ്പിച്ചു

Published

on


ദുബൈ: ദുബൈ പയ്യന്നൂര്‍ മണ്ഡലം കെ എം സി സിയുടെ ആഭിമുഖ്യത്തില്‍ അബുഹൈല്‍ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ ഇഫ്താര്‍ വിരുന്നും കുടുംബ സംഗമവും സംഘടിപ്പിച്ചു.

ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ച കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അന്‍സാരി തില്ലങ്കേരി ലഹരിക്കെതിരായ ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ പയ്യന്നുര്‍ മണ്ഡലം കെ എം സി സി നിര്‍ണായക പങ്ക് വഹിക്കുന്നതായി അഭിപ്രായപ്പെട്ടു.

പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായി പയ്യന്നൂര്‍ മണ്ഡലം കെ എം സി സി നടത്തുന്ന സൗജന്യ മരുന്ന് വിതരണം വലിയൊരു സേവനമാണെന്ന് ജില്ലാ മുസ്ലിം ലീഗ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ഉസ്മാന്‍ കരാപത്ത് പറഞ്ഞു.

പരിപാടിയില്‍ ദുബൈ കെ എം സി സി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് സൈനുദ്ധീന്‍ ചേലേരി, പയ്യന്നൂര്‍ സൗഹൃദവേദി സെക്രട്ടറി സനീഷ്, പയ്യന്നുര്‍ സൗഹൃദവേദി ട്രഷറര്‍ മഹമൂദ്, റഫീഖ് കോറോത്ത് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

മണ്ഡലം നേതാക്കളായ ഷഫീഖ് കുറ്റൂര്‍, റഫീഖ് പുളിങ്ങോം, വസീം പാലക്കോട്, സമീല്‍ പാടേനെ, നദീര്‍ പാലത്തറ, നൂറുദ്ധീന്‍ കവ്വായി, ശംസുദ്ധീന്‍ പെരുമ്പട്ട, മുന്‍സിപ്പല്‍- പഞ്ചായത്ത് നേതാക്കളായ ഷരീഫ് എ പി, നൗഷാദ് എ പി, ഖലീല്‍ തായിനേരി, നംഷാദ്, അസ്ഹര്‍, ഫൈസല്‍ എ പി, ഓക്കേ ലത്തീഫ് വട്ടിയര, സലാം പാടേന, റാഷിദ് തട്ടുമ്മല്‍ സത്താര്‍ പാടേന എന്നിവര്‍ പ്രസംഗിച്ചു.

പ്രസിഡണ്ട് ഹാഷിം പെരിങ്ങോം യോഗം നിയന്ത്രിച്ചു. ജബ്ബാര്‍ കവ്വായി സ്വാഗതവും ഹസ്സന്‍ രാമന്തളി നന്ദിയും രേഖപ്പെടുത്തി.


error: Content is protected !!