Connect with us

Community

യാത്ര മുടങ്ങിയവര്‍ക്ക് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം: പി സി എഫ്

Published

on


അബൂദാബി: ജീവനക്കാരുടെ അപ്രതീക്ഷിത സമരം മൂലം ഗള്‍ഫ് യാത്ര മുടങ്ങിയ യാത്രക്കാര്‍ക്ക് ആവശ്യമായ ബദല്‍ സംവിധാനം കണ്ടെത്തി യാത്രാക്ലേശം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട എയര്‍ ഇന്ത്യ അധികൃതരുടെ നിരുത്തരവാദപരമായ സമീപനത്തില്‍ പി ഡി പിയുടെ പ്രവാസി സംഘടനയായ പി സി എഫ് അബുദാബി ഘടകം പ്രതിഷേധിച്ചു.

യാത്ര മുടങ്ങിയവര്‍ക്ക് മറ്റൊരു ദിവസം യാത്ര ഒരുക്കാമെന്ന് വിമാനക്കമ്പനി അറിയിച്ചിട്ടുണ്ടെങ്കിലും വിമാനം മുടങ്ങിയത് കൊണ്ട് ഗള്‍ഫിലടക്കം ജോലിയിലും മറ്റും ബുദ്ധിമുട്ട് നേരിട്ടതിനാല്‍ പകരം യാത്രക്കൊപ്പം മതിയായ നഷ്ടപരിഹാരം കൂടി നല്‍കാനും ടിക്കറ്റ് തുക റീഫണ്ട് ആവശ്യമായവര്‍ക്ക് കുറഞ്ഞ ദിവസത്തിനുള്ളില്‍ പെട്ടെന്ന് തന്നെ നല്കാനും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ തയ്യാറാവണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഗള്‍ഫ് സെക്ടറിനോട് ഇന്ത്യന്‍ വിമാനകമ്പനികള്‍ കാലങ്ങളായി തുടരുന്ന അവഗണന അവസാനിപ്പിക്കാന്‍ വ്യോമയാന മന്ത്രാലയം ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് യോഗം പ്രമേയം പാസ്സാക്കി.

പ്രസിഡന്റ് മന്‍സൂര്‍ അലി പട്ടാമ്പി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് കല്ലന്‍, ട്രഷറര്‍ ലത്തീഫ് കടവല്ലൂര്‍, ഉസ്മാന്‍ കാരശ്ശേരി, ജലീല്‍ കടവ്, ഇ ടി മുഹമ്മദ് ബഷീര്‍, റഷീദ് പട്ടിശ്ശേരി എന്നിവര്‍ സംസാരിച്ചു.


error: Content is protected !!