എയര്‍ ഇന്ത്യാ എകസ്പ്രസിനെതിരെ പ്രതിഷേധിച്ച് ഒ ഐ സി സി ഇന്‍കാസ്

Web Desk
1 Min Read

ദോഹ: എണ്‍പതോളം യാത്രാ വിമാനങ്ങള്‍ ഒരു മുന്നറിയിപ്പുമില്ലാതെ ഒറ്റയടിക്ക് റദ്ദാക്കിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സിന്റെ നടപടിയില്‍ ഒ ഐ സി സി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

city exchange

ദോഹയിലേയും മറ്റു ഗള്‍ഫ് രാജ്യങ്ങളിലേയും ടിക്കറ്റെടുത്ത് യാത്രയ്ക്ക് തയ്യാറായിവന്ന ആയിരകണക്കിനാളുകളെ ദുരിതത്തിലാക്കിയ ഈ നടപടിക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നും വ്യവസായ കുത്തകകള്‍ക്ക് നടത്തിപ്പ് കൈമാറി സുഗമ യാത്ര വാഗ്ദാനം ചെയത് പ്രവാസികളെ വഞ്ചിച്ച എന്‍ ഡി എ സര്‍ക്കാര്‍ മറുപടി പറയണമെന്നും ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ ആവശ്യപ്പെട്ടു.

ജോലിയില്‍ തിരികെ പ്രവേശിക്കാനുള്ളവരും വിദ്യാര്‍ഥികളും ഫാമിലി വിസക്കാരും ഉള്‍പ്പെടെ നിരവധി യാത്രക്കാരെ അനിശ്ചിതത്തില്‍ തള്ളിവിട്ട് വായ്മൂടിയിരിക്കുന്ന എയര്‍ ഇന്ത്യയുടെ നടപടി പ്രവാസികളോടുള്ള അവഗണനയാണ് കാണിക്കുന്നതെന്ന് ഒ ഐ സി സി ഇന്‍കാസ് ഖത്തറിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍ കുറ്റപ്പെടുത്തി.

കെടുകാര്യസ്ഥതയും മിസ്മാനേജ്‌മെന്റും മൂലം
യാത്രക്കാര്‍ക്ക് പ്രയോജനമില്ലാതെ വന്ന പൊതു മേഖല വിമാനകമ്പനിയെ സര്‍ക്കാര്‍ സ്വകാര്യവത്ക്കരിച്ച നടപടി യാത്രക്കാരെ ‘വറചട്ടിയില്‍ നിന്ന് എരിതീയിലേക്കിട്ട’ അനുഭവമാണെന്ന് ശ്രീജിത്ത് ആരോപിച്ചു.

- Advertisement -
Ad image

പുതിയ മാനേജ്‌മെന്റും കാബിന്‍ക്രൂവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികളെടുക്കാതെ അടിക്കടി വിമാനങ്ങള്‍ റദ്ദാക്കി യാത്രക്കാരെ ശിക്ഷിക്കുന്ന സ്വകാര്യ മാനേജ്‌മെന്റിന്റെ നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!