ഫിഫ അറബ് കപ്പിലേക്ക് അറബ് സഹോദരങ്ങളെ സ്വാഗതം ചെയ്ത് അമീര്‍

Web Desk
1 Min Read

ദോഹ: ഫിഫ അറബ് കപ്പ് ഖത്തര്‍ 2025-ല്‍ പങ്കെടുക്കുന്ന അറബ് സഹോദരങ്ങളെ ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നതായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി പ്രഖ്യാപിച്ചു.

city exchange

അമീര്‍ തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ നല്‍കിയ പോസ്റ്റില്‍ ഫിഫ അറബ് കപ്പില്‍ അറബ് സഹോദരങ്ങളെ സ്വീകരിക്കാന്‍ ഖത്തര്‍ സന്തോഷിക്കുന്നുവെന്നും പങ്കെടുക്കുന്ന ടീമുകള്‍ക്ക് എല്ലാ വിജയാശംസകളും നേരുന്നതായും പറഞ്ഞു.

ഹൃദയങ്ങള്‍ എല്ലായ്‌പ്പോഴും സൗഹൃദം, സഹോദരത്വം, പരസ്പര ബഹുമാനം എന്നിവയിലൂടെ ഒന്നിച്ച് തുടരട്ടെയെന്നും അറബ് ലോകത്തിലെ ഫുട്‌ബോള്‍ വികസനത്തിന് ആവശ്യമായ സ്വാധീനം ഈ ടൂര്‍ണമെന്റ് ഉണ്ടാക്കട്ടെയെന്നും അമീര്‍ ആശംസിച്ചു. തിങ്കളാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിലെ വിജയത്തിന് ഫലസ്തീനെ അദ്ദേഹം അഭിനന്ദിച്ചു.

Share This Article
Leave a Comment
error: Content is protected !!