
തെഹ്‌റാന്‍: പേര്‍ഷ്യന്‍ ഗള്‍ഫിലെ ഇറാന്റെ ദ്വീപുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ എല്ലാ നിയന്ത്രണങ്ങളും ഉപേക്ഷിക്കുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബഫ് ഇസ്രയേലിനും യു എസിനും മുന്നറിയിപ്പ് നല്‍കി.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആക്രമണം തുടരുന്നതിനിടെ ഇറാനും ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍- ഇസ്രയേല്‍ ലക്ഷ്യങ്ങളെയും ഹോര്‍മുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.

മാതൃഭൂമി അല്ലെങ്കില്‍ മരണമെന്നും ഇറാന്റെ ദ്വീപുകളുടെ മണ്ണിനെതിരെ ഏത് ആക്രമണം ഉണ്ടായാലും എല്ലാ നിയന്ത്രണങ്ങളും തകര്‍ന്നു വീഴുമെന്നും ഗാലിബാഫ് എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
തങ്ങള്‍ എല്ലാ നിയന്ത്രണങ്ങളും ഉപേക്ഷിക്കുമെന്നും പേര്‍ഷ്യന്‍ ഗള്‍ഫ് ആക്രമികളുടെ രക്തം കൊണ്ട് നിറയുമെന്നും അമേരിക്കന്‍ സൈനികരുടെ രക്തത്തിന് ഉത്തരവാദി ട്രംപാണെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹം കൃത്യമായി ഏത് ദ്വീപുകളെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. എന്നാല്‍ കാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നതായി ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

