എം എ യൂസഫലിക്ക് ഇന്തോനേഷ്യയിലെ ഉന്നത ബഹുമതി പ്രിമ ദുത്ത സമ്മാനിച്ചു

Web Desk
1 Min Read

അബൂദാബി: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയെ ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രിമ ദുത്ത പുരസ്‌ക്കാരം നല്കി ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ആദരിച്ചു. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലയ്ക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം.

city exchange

അബുദാബി എമിറേറ്റ്‌സ് പാലസില്‍ നടന്ന ചടങ്ങില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ ബഹുമതി യൂസുഫലിക്ക് സമ്മാനിച്ചു. ഇന്തോനേഷ്യന്‍ വ്യാപാരമന്ത്രി മുഹമ്മദ് ലുത്ഫി, ഇന്തോനേഷ്യയിലെ യു എ ഇ സ്ഥാനപതി അബ്ദുല്ല അല്‍ ദാഹിരി, യു എ ഇയിലെ ഇന്തോനേഷ്യന്‍ സ്ഥാനപതി ഹുസൈന്‍ ബാഗിസ് എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇന്തോനേഷ്യയില്‍ നിന്നുള്ള ഭക്ഷ്യ ഭക്ഷ്യേതര ഉത്പന്നങ്ങള്‍ കൂടുതലായി കയറ്റുമതി ചെയ്യുകയും അത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് പകരുകയും പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്തതിനാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ യൂസഫലിയെ പുരസ്‌ക്കാരം നല്കി ആദരിച്ചത്.

ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി ലഭിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും അതിന് ഇന്തോനേഷ്യന്‍ പ്രസിഡന്റിനും സര്‍ക്കാറിനും നന്ദി പറയുന്നതായും രാജ്യത്തെ വാണിജ്യ മേഖലയില്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ഈ അംഗീകാരം പ്രേരകമാകുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!