

കൊച്ചി: ഇരുചക്ര വാഹന മോഷണ കേസില്‍ അസം സ്വദേശി അറസ്റ്റില്‍. അസം നൗ ഗോണ്‍ സല്‍പാര ഇക്ബാല്‍ ഹുസൈന്‍ (24)നെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

പേഴയ്ക്കാപ്പിള്ളി ഭാഗത്തുള്ള വീട്ടില്‍ നിന്നും ബൈക്കും മൂവാറ്റുപുഴ ഈസി മാര്‍ക്കറ്റ് ഭാഗത്ത് നിന്നും സ്‌കൂട്ടറും അവിടെയുള്ള പച്ചക്കറി കടയില്‍ നിന്ന് പണവും മോഷ്ടിച്ച കേസുകളിലെ പ്രതിയാണ്. വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ പി എം ബൈജു, എസ് ഐ മാഹിന്‍ സലിം, എ എസ് ഐ മുഹമ്മദ്, എസ് സി പി ഒമാരായ രതീശന്‍, ജമാല്‍, സി പി ഒ മനാഫ് എന്നിവരാണ് ഉണ്ടായിരുന്നത്.

