റുഷ്ദി; ആക്രമണത്തെ കുറിച്ച് തങ്ങള്‍ക്കൊന്നുമറിയില്ലെന്ന് ഹിസ്ബുല്ല

Web Desk
1 Min Read

ബയ്‌റൂത്ത്: സല്‍മാന്‍ റുഷ്ദിക്കെതിരെ നടന്ന ആക്രമണവും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കുറിച്ച് തങ്ങള്‍ക്ക് യാതൊരു വിവരവുമില്ലെന്ന് ലെബനാനിലെ സായുധ സംഘമായ ഹിസ്ബുല്ല വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ വിവരങ്ങളൊന്നുമില്ലാത്തതിനാല്‍ അതേക്കുറിച്ച് അഭിപ്രായങ്ങള്‍ പറയാനാവില്ലെന്നും പറഞ്ഞു. പേര് വെളിപ്പെടുത്താത്തയാളെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

city exchange

തെക്കന്‍ ലെബനാന്‍ പട്ടണമായ യാറൂണില്‍ നിന്നും ന്യൂജേഴ്‌സിയില്‍ കുടിയേറിയ മാതാപിതാക്കളുടെ മകന്‍ 24കാരന്‍ ഹാദി മതറാണ് റുഷ്ദിയെ ആക്രമിച്ചത്. ഹാദി മതര്‍ യു എസിലാണ് ജനിച്ചു വളര്‍ന്നതെന്നും വിദേശത്തായതിനാല്‍ ഹാദി മതറിന്റേയോ അയാളുടെ മാതാപിതാക്കളുടേയോ രാഷ്ട്രീയം തനിക്കറിയില്ലെന്നും യാറൂണ്‍ മേയര്‍ അലി തെഹ്‌ഫെയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!