

ദോഹ: രക്തദാനം മഹാദാനം എന്ന സന്ദേശമുയര്‍ത്തി റഹിം റയ്യാന്റെ രണ്ടാം ചരമ വാര്‍ഷികത്വത്തിന്റെ സ്മരണയില്‍ ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 2020ല്‍ കോവിഡ് സാന്ത്വന പ്രവര്‍ത്തനത്തില്‍ മുഴകവേയാണ് അസുഖം ബാധിച്ച് കോവിഡിന് മുമ്പില്‍ കീഴടങ്ങുകയായിരുന്നു റഹീം റയ്യാന്‍.

ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍, റേഡിയോ മലയാളം 98.6 എഫ് എം എന്നിവരുമായി സഹകരിച്ച് നടന്ന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമായി. എച്ച് എം സി മാനേജ്‌മെന്റ് നിര്‍ദ്ദേശാനുസരണം ഒ പോസിറ്റീവ്, നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുകള്‍ ഉള്‍പ്പെട്ട ദാതാക്കള്‍ക്കായാണ് ക്യാമ്പ് നടന്നത്.

ക്യാമ്പിന് കോര്‍ഡിനേറ്റര്‍ ശിവാനന്ദന്‍ കൈതേരി, കണ്ണൂര്‍ ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ഷമീര്‍ മട്ടന്നൂര്‍, ജനറല്‍ സെക്രട്ടറി സഞ്ജയ് രവീന്ദ്രന്‍, ട്രഷറര്‍ സുബൈര്‍ ആറളം, അബ്ദുല്‍ റഷീദ്, നിഹാസ് കോടിയേരി, മുബാറക്ക് അബ്ദുല്‍ അഹദ്, അഭിഷേക് മാവിലായി, സഫീര്‍ കരിയാട്, മുഹമ്മദ് എടയന്നൂര്‍, ജംനാസ് മാലൂര്‍, നിയാസ് ചിറ്റാലിക്കല്‍, മാലി മെരുവമ്പായി, സുനില്‍ പയ്യന്നൂര്‍, പ്രശോഭ് നമ്പ്യാര്‍, സന്തോഷ് ജോസഫ്, അനീസ് അലി, സിത്തിന്‍, സുലൈമാന്‍ കടുംങ്ങോണ്‍, അജീര്‍, റിജീഷ് തോട്ടട, സനല്‍ മക്രേരി, ദര്‍ശന്‍ ലാല്‍, അബ്ദുല്‍ സലാം, അസൈനാര്‍, ഷന്‍ഫീര്‍, റാസിഖ്, അനസ് ഖാലിദ്, മുഹമ്മദ് സാജിദ്, സഫ്‌നാസ്, ജോസ്ബിന്‍, നദീം എന്നിവര്‍ നേതൃത്വം നല്കി.
ആഗോളവാര്‍ത്ത വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

