
അങ്കാറ: ഖത്തറും തുര്‍ക്കിയയും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു. വിദേശവ്യാപാരകാര്യ സഹമന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സയീദ് അങ്കാറയില്‍ തുര്‍ക്കിയ വ്യാപാര മന്ത്രി പ്രൊഫ. ഡോ. ഒമര്‍ ബൊലാത്ത്, ട്രഷറി- ധനകാര്യ മന്ത്രി മെഹ്മത് ഷിംഷെക് എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. കഴിഞ്ഞ വര്‍ഷം ഖത്തറും തുര്‍ക്കിയയും തമ്മിലുള്ള വ്യാപാര- സാമ്പത്തിക പങ്കാളിത്ത കരാര്‍ പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ വ്യാപാര ബന്ധം കൂടുതല്‍ വിപുലീകരിക്കുന്നതിനുള്ള സാധ്യതകള്‍ക്കും പ്രാധാന്യം നല്കി.

വ്യാപാര- നിക്ഷേപ സഹകരണം വിപുലീകരിക്കുക, വിതരണ ശൃംഖലകളുടെയും വ്യാപാര ഇടനാഴികളുടെയും പ്രതിരോധശേഷി ശക്തിപ്പെടുത്തുക, ഇരു രാജ്യങ്ങളിലെയും വ്യവസായ സമൂഹങ്ങള്‍ തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുക എന്നിവയും ചര്‍ച്ചയായി.
ഇരു രാജ്യങ്ങളിലുമുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാമ്പത്തിക പങ്കാളിത്തത്തിന്റെ പുതിയ മേഖലകള്‍ തുറക്കുന്നതിനും ചര്‍ച്ചയില്‍ ഊന്നല്‍ നല്കി. ഖത്തറും തുര്‍ക്കിയയും തമ്മിലുള്ള ശക്തമായ സൗഹൃദബന്ധവും ഇരു രാജ്യങ്ങളുടെയും നേതൃത്വങ്ങള്‍ തമ്മിലുള്ള അടുത്ത ബന്ധവും പ്രതിഫലിപ്പിക്കുന്നതാണ് ഈ സഹകരണമെന്നും വിലയിരുത്തി.
തുര്‍ക്കിയിലെ ഖത്തര്‍ അംബാസഡര്‍ ഫൈസല്‍ ബിന്‍ അബ്ദുല്ല അല്‍ ഹന്‍സാബ്, ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് ചെയര്മാന് അഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ജമാല്‍, നീതിന്യായ മന്ത്രാലയം അണ്ടര്‍സെക്രട്ടറി സഈദ് ബിന്‍ അബ്ദുല്ല ബിന്‍ സഈദ് അല്‍ സുവൈദി, ഗതാഗത മന്ത്രാലയം അണ്ടര്‍സെക്രട്ടറി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഇബ്രാഹിം അല്‍ മഅദീദ്, ഖത്തര്‍ ചേംബര്‍ ബോര്‍ഡ് അംഗം എന്‍ജിനീയര്‍ അലി ബിന്‍ അബ്ദുല്‍ ലത്തീഫ് അല്‍ മിസ്നദ് എന്നിവരും ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും പൊതുമേഖലാ- സ്വകാര്യ മേഖലയിലെ പ്രതിനിധികളും കൂടിക്കാഴ്ചകളില്‍ പങ്കെടുത്തു.

