ഹജ്ജിന് പോകന്നതിന് മുമ്പ് വാക്‌സിനേഷന്‍ നിര്‍വഹിക്കാന്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

Web Desk
1 Min Read

ദോഹ: ഹജ്ജിനായി സൗദി അറേബ്യയിലേക്ക് പോകുന്നതിന് മുമ്പ് വാക്‌സിനേഷന്‍ നിര്‍വഹിക്കേണ്ടതിന്റെ പ്രാധാന്യം പൊതുജനാരോഗ്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. നിര്‍ബന്ധിതവും ശുപാര്‍ശ ചെയ്യുന്നതുമായ വാക്‌സിനുകളുടെ തരങ്ങളെക്കുറിച്ച് മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.

city exchange

മെനിംഗോകോക്കല്‍ മെനിഞ്ചൈറ്റിസിനെതിരായ കണ്‍ജഗേറ്റ് ക്വാഡ്രിവാലന്റ് വാക്‌സിന്‍ 1 വയസ്സും അതിനുമുകളിലും പ്രായമുള്ള എല്ലാ വ്യക്തികളും നിര്‍ബന്ധമായും എടുക്കേണ്ടതുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. 6- 12 മാസം പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ രണ്ടു മാസത്തെ ഇടവേള നല്‍കി രണ്ട് ഡോസുകളായി നല്‍കാവുന്നതാണ്.

ഇതുകൂടാതെ സീസണല്‍ ഇന്‍ഫ്‌ളുവന്‍സ, ന്യൂമോകോക്കല്‍ വാക്‌സിന്‍, കോവിഡ്-19 എന്നിവയ്ക്കുള്ള വാക്‌സിനുകളും ശിപാര്‍ശ ചെയ്യുന്നു.

ആറു മാസവും അതിനുമുകളിലും പ്രായമുള്ളവര്‍ക്ക് ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ നിര്‍ദ്ദേശിക്കപ്പെടുമ്പോള്‍ ന്യൂമോകോക്കല്‍ വാക്‌സിന്‍ 65 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രമേഹം, സിക്കിള്‍ സെല്‍ അനീമിയ, വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍തുടങ്ങിയ വിട്ടുമാറാത്തതും ഉയര്‍ന്ന അപകട സാധ്യതകളുമുള്ള വ്യക്തികള്‍ക്കാണ്.

- Advertisement -
Ad image

12 വയസും അതില്‍ കൂടുതലുമുള്ള എല്ലാ വ്യക്തികള്‍ക്കും കോവിഡ്-19 വാക്‌സിന്‍ നിര്‍ദ്ദേശിക്കപ്പെടുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!