ഖത്തറിന്റെ വ്യാപാര മിച്ചത്തില്‍ 78 ശതമാനം വര്‍ധന

Web Desk
1 Min Read

ദോഹ: ഖത്തറിന്റെ വ്യാപാര മിച്ചം ജൂലൈയില്‍ 78 ശതമാനം വര്‍ധിച്ച് 15.2 ബില്യണ്‍ റിയാലായി. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആഭ്യന്തര വസ്തുക്കളുടെ കയറ്റുമതി മൂല്യത്തിന്റെ പ്രാഥമിക കണക്കുകള്‍ കാണിക്കുന്നത് ചരക്കുകളുടെ മൊത്തം കയറ്റുമതി മൂല്യം (ആഭ്യന്തര ഉത്ഭവ വസ്തുക്കളുടെ കയറ്റുമതിയും റീ കയറ്റുമതിയും ഉള്‍പ്പെടെ) ഏകദേശം 44.4 ബില്യണ്‍ റിയാല്‍ ആണ്. 2021 ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 61.9 ശതമാനത്തിന്റെ വര്‍ധനവും 2022 ജൂണിനെ അപേക്ഷിച്ച് 12.4 ശതമാനത്തിന്റെ വര്‍ധനവുമാണ്.

city exchange

2022 ജൂലൈയിലെ ചരക്കുകളുടെ ഇറക്കുമതി ഏകദേശം 9.6 ബില്യണ്‍ റിയാലാണ്. 2021 ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 21.8 ശതമാനം വര്‍ധനവും 2022 ജൂണിനെ അപേക്ഷിച്ച് 2.9 ശതമാനം വര്‍ധനവുമാണിത് കാണിക്കുന്നത്.

പെട്രോളിയം വാതകങ്ങളുടെയും മറ്റ് വാതക ഹൈഡ്രോകാര്‍ബണുകളുടെയും (എല്‍ എന്‍ ജി, കണ്ടന്‍സേറ്റുകള്‍, പ്രൊപ്പെയ്ന്‍, ബ്യൂട്ടെയ്ന്‍ മുതലായവ) ഉയര്‍ന്ന കയറ്റുമതിയാണ് മൊത്തം കയറ്റുമതിയില്‍ വാര്‍ഷിക വര്‍ധനവിന് കാരണം. 2022 ജൂലൈയില്‍ കയറ്റുമതി 90.3 ശതമാനം വര്‍ധിച്ച് 30.6 ബില്യണ്‍ റിയാലായി. പെട്രോളിയം എണ്ണയും ക്രൂഡ് ഓയിലും ഏകദേശം 35 ശതമാനം വര്‍ധിച്ച് ആറ് ബില്യന്‍ റിയാലായി. അതേ,മയം പെട്രോളിയം ഓയിലുകളുടേയും ക്രൂഡ് അല്ലാത്തവയുടേയും വര്‍ധനവ് 1.7 ശതമാനം വര്‍ഷിച്ച് 2.9 ബില്യന്‍ റിയാലായി.
ഖത്തറിന്റെ കയറ്റുമതിയില്‍ ഇന്ത്യയാണ് ഏറ്റവും മുകളില്‍. ഇന്ത്യയിലേക്ക് 5.7 ബില്യണ്‍ റിയാല്‍ കയറ്റുമതിയാണ് നടത്തിയത്. മൊത്തം കയറ്റുമതിയുടെ 12.8 ശതമാനമാണിത്. ജപ്പാനിലേക്ക് 11.55 ശതമാനം കയറ്റുമതി 5.12 ബില്യണ്‍ റിയാലിനും നിര്‍വഹിച്ചു. സൗത്ത് കൊറിയ് 11.46 ശതമാനം വിഹിതവുമായി മൂന്നാം സ്ഥാനത്തുണ്ട്. ദക്ഷിണ കൊറിയയിലേക്ക് 5.08 ബില്യന്‍ റിയാലിന്റെ കയറ്റുമതിയാണ് നടന്നത്.

- Advertisement -
Ad image

2022 ജൂലായിലെ കണക്കുകള്‍ പ്രകാരം ചൈനയില്‍ നിന്നാണ് ഖത്തര്‍ കൂടുതല്‍ ഇറക്കുമതി ചെയ്തത്. ഖത്തര്‍ ചൈനയില്‍ നിന്ന് 1.7 ബില്യന്‍ റിയാലിന്റെ ഇറക്കുമതിയാണ് നിര്‍വഹിച്ചത്. യു എസില്‍ നിന്നും 1.6 ബില്യന്‍ റിയാലിനും ഇന്ത്യയില്‍ നിന്ന് 0.6 ബില്യന്‍ റിയാലിനുമാണ് ഇറക്കുമതി ചെയ്തത്.

Share This Article
Leave a Comment
error: Content is protected !!