

ദോഹ: പ്രവാസി മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരക്ക് യൂണിവേഴ്‌സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്. ഗ്രന്ഥ രചന, മാധ്യമ പ്രവര്‍ത്തനം എന്നിവക്ക് പുറമേ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഗള്‍ഫ് മേഖലയില്‍ തൊഴില്‍ നേടുവാന്‍ സഹായകമായ സ്‌പോക്കണ്‍ അറബിക് പുസ്തകങ്ങളും പരിശീലന പരിപാടികളും, വിജയമന്ത്രങ്ങള്‍ എന്ന മോട്ടിവേഷണല്‍ പരമ്പര, സാമൂഹ്യ പ്രതിബദ്ധത അടയാളപ്പെടുത്തുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ എന്നിവയാണ് അമാനുല്ലയെ അവാര്‍ഡിനര്‍ഹനാക്കിയതെന്ന് യു ആര്‍ എഫ് ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫ് അറിയിച്ചു. മാര്‍ച്ച് അഞ്ചിന് കൊല്‍ക്കത്ത മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന യു ആര്‍ എഫ് വേള്‍ഡ് ടാലന്റ് ഫെസ്റ്റിവലില്‍ അവാര്‍ഡ് സമ്മാനിക്കും.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി പ്രവാസ ലോകത്ത് സജീവമായ ഡോ. അമാനുല്ല വടക്കാങ്ങര മലയാളം, ഇംഗ്ലീഷ്, അറബി ഭാഷകളില്‍ എഴുതുന്ന മാധ്യമ പ്രവര്‍ത്തകനാണ്. 80 പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹത്തിന്റെ ആയിരത്തിലധികം ലേഖനങ്ങള്‍, ഇന്റര്‍വ്യൂകള്‍, ഫീച്ചറുകള്‍ എന്നിവയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോവിഡ് കാലം സൃഷ്ടിച്ച അനിശ്ചിതത്വത്തിന്റേയയും അസമാധാനത്തിന്റേയും അന്തരീക്ഷത്തില്‍ അമാനുല്ലയുടെ രചനയില്‍ പിറന്ന വിജയമന്ത്രങ്ങള്‍ക്ക് മികച്ച മലയാളം പോഡ്കാസ്റ്റിനുള്ള യൂണിവേഴ്‌സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ വടക്കാങ്ങര പരേതരായ മുഹമ്മദ് കുഞ്ഞിപ്പയുടേയും ഹലീമയുടേയും മകനായ അമാനുല്ല ഇപ്പോള്‍ ഖത്തറിലെ പ്രമുഖ മീഡിയ സ്ഥാപനമായ മീഡിയ പ്ലസ് സി ഇ ഒയാണ്. റഷീദയാണ് ഭാര്യ. റഷാദ് മുബാറക്, ഹംദ, സഅദ് എന്നിവര്‍ മക്കളാണ്.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

