

രാമന്തളി: രാമന്തളി ശാഖാ എം എസ് എഫ് കമ്മിറ്റി അരിയില്‍ അബ്ദുല്‍ ശുക്കൂറിന്റെ സ്മരണ പുതുക്കുന്നതിന് സി എച്ച് സൗധത്തില്‍ അനുസ്മരണ യോഗവും പ്രാര്‍ഥന സദസ്സും സംഘടിപ്പിച്ചു. ശാഖാ ജനറല്‍ സെക്രട്ടറി മുഹമ്മദ് പി കെ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് മുസലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി പ്രാര്‍ഥനാ സദസ്സിന്നു നേതൃത്വം നല്‍കി. ശാഖാ മുസലിം ലീഗ് പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഹമീദ് മാസ്റ്റര്‍ സംസാരിച്ചു. പി കെ ഫസീല്‍, ഖമറുസ്സമാന്‍, എം സി റിയാസ്, കെ പി ജമാല്‍, നിഹാല്‍ പി കെ, ഷാസിന്‍, മുഹമ്മദ് എന്‍ പി കെ, സലിം കെ കെ, ആദില്‍ കെ പി തുടങ്ങിയര്‍ പങ്കെടുത്തു.
