ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍ പുഷ് അപ് ചലഞ്ച്

Web Desk
1 Min Read

കോഴിക്കോട്: കേരളത്തിലെ ആസ്റ്റര്‍ ഗ്രൂപ്പിന്റെ ഹോസ്പിറ്റലുകളായ ആസ്റ്റര്‍ മിംസ് കോഴിക്കോട്, കോട്ടക്കല്‍, കണ്ണൂര്‍ എന്നിവയുടേയും കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയുടേയും ഒമാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകളുടേയും നേതൃത്വത്തില്‍ പുഷ് അപ് ചലഞ്ച് സംഘടിപ്പിക്കുന്നു. തോള്‍, കൈക്കുഴ എന്നിവയെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

city exchange

ഉത്തര കേരളം, മധ്യ- ദക്ഷിണ കേരളം, ഒമാന്‍ മേഖല എന്നിങ്ങനെ മൂന്ന് മേഖലകളെ അടിസ്ഥാനമാക്കിയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഓരോ മേഖലയിലെയും മത്സര വിജയികള്‍ക്ക് യഥാക്രമം 10000, 5000, 3000 രൂപ എന്നിങ്ങനെയുള്ള സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പുഷ് അപ് ചെയ്യുന്ന വീഡിയോ 9747 520 800 എന്ന നമ്പറിലേക്കാണ് അയക്കേണ്ടത്. എഡിറ്റ് ചെയ്ത വീഡിയോകളും ഉപകരണങ്ങളുടെ സഹായത്തോടെയുള്ള പുഷ് അപ്പുകളും പരിഗണിക്കില്ല. വീഡിയോക്കൊപ്പം വ്യക്തിയുടെ പേര്, വയസ്സ്, മേല്‍വിലാസം, ജില്ല, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍ എന്നിവ നിര്‍ബന്ധമായും ഉള്‍ക്കൊള്ളിക്കേണ്ടതാണ്. അവസാന തിയ്യതി: 15-09-2021.

Share This Article
Leave a Comment
error: Content is protected !!