പ്രതിഷേധ ധര്‍ണ നടത്തി

Web Desk
1 Min Read

ആലുവ: അടിക്കടി ഉണ്ടാകുന്ന സര്‍വര്‍ തകരാര്‍ പരിഹരിക്കാതെ റേഷന്‍ വിതരണം തടസ്സപ്പെടുത്തി സാധാരണക്കാരന്റെ അന്നം മുടക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കെ പി സി സിയുടെ ആഹ്വാന പ്രകാരം കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് ചൂര്‍ണ്ണിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് എന്‍ പുരത്തുളള റേഷന്‍ കടയുടെ മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. കഴിഞ്ഞ അഞ്ച് ദിവസമായി റേഷന്‍ കടകള്‍ അടഞ്ഞു കിടന്നു റേഷന്‍ വിതരണം മുടങ്ങി ജനങ്ങള്‍ ദുരിതത്തിലായിട്ടും ഇ പോസ് മെഷീനിലെ തകരാര്‍ പരിഹരിക്കാതെ സര്‍ക്കാര്‍ തികഞ്ഞ അലംഭാവമാണ് കാണിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തിയത്.

city exchange

കോണ്‍ഗ്രസ് ചൂര്‍ണ്ണിക്കര മണ്ഡലം പ്രസിഡന്റ് കെ കെ ജമാല്‍ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി ബാബു പുത്തനങ്ങാടി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ മുഹമ്മദ് ഷെഫീക്ക്, ജി മാധവന്‍ കുട്ടി, ടി ഐ മുഹമ്മദ്, സി പി നാസര്‍, നസീര്‍ ചൂര്‍ണ്ണിക്കര, വില്ല്യം ആലത്തറ, അംഗങ്ങളായ കെ കെ ശിവാനന്ദന്‍, സി പി നൗഷാദ്, ഷീല ജോസ്, പി എസ് യൂസഫ്, കോണ്‍ഗ്രസ് ഭാരവാഹികളായ മനോഹരന്‍ തറയില്‍, കെ കെ രാജു, മനു മൈക്കിള്‍, സിയാദ്, ജോസ് ദാസ്, എം എസ് സനു, ശശി തൂമ്പായില്‍, പി എ ഷഹനാസ്, ജയദേവന്‍, ടി എഫ് തോമസ്, ബിനോയ് ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!