പുതിയകാവ് സ്‌കൂള്‍ വാര്‍ഷികം

Web Desk
1 Min Read

പറവൂര്‍: പുതിയകാവ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം ജില്ലാ പഞ്ചായത്തംഗം എ എസ് അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു.

city exchange

സിനിമ സീരിയല്‍ നടന്‍ രമേശ് കുറുമശ്ശേരി, പഞ്ചായത്ത് അംഗങ്ങളായ ലൈബി സാജു, സമീറ ഉണ്ണികൃഷ്ണന്‍, പ്രിന്‍സിപ്പല്‍ എസ് സരിത, ഹെഡ്മാസ്റ്റര്‍ പി കെ രാജേന്ദ്രന്‍, പി ടി എ പ്രസിഡന്റ് കെ ജി ശ്രീകുമാര്‍, എസ് എം സി ചെയര്‍മാന്‍ അബ്ദുല്‍ സലാം, സ്റ്റാഫ് സെക്രട്ടറി അനില്‍ കെ അരവിന്ദ്, കണ്‍വീനര്‍മാരായ പി എസ് രേഖ, കെ പി ഷിജി, ഇന്ദു ജി നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ കെ ജയ, പി എസ് സീത എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.

Share This Article
Leave a Comment
error: Content is protected !!