വായന ആശയ രൂപവത്കരണത്തിന്റെ ഉറവിടം: സി എം വിനയ ചന്ദ്രന്‍

Web Desk
1 Min Read

രാമന്തളി: വായന ആശയ രൂപവത്കരണത്തിന്റെ ഉറവിടവും അനന്തമായ വിജ്ഞാനത്തിലേക്കുള്ള പാതയുമാണെന്ന് പ്രശസ്ത കവിയും പ്രഭാഷകനുമായ സി എം വിനയചന്ദ്രന്‍.

city exchange

ജീവിത വിജയത്തിന് അര്‍ഥമുള്ള വായന വേണം. ആശയങ്ങള്‍ ഗ്രഹിക്കാനും ജീവിതത്തില്‍ പകര്‍ത്താനും സാധിക്കണം. എത്ര വായിച്ചു എന്നതിലുപരി വായിച്ചവ വ്യക്തിയെയും സമൂഹത്തെയും എത്ര സ്വാധീനിച്ചു എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ തന്നെ പ്രഥമ വായനശാല ആന്റ് ഗ്രന്ഥാലയങ്ങളില്‍ പ്രമുഖ സ്ഥാനത്തുള്ള രാമന്തളി വടക്കുമ്പാട് വായനശാല ആന്റ് ഗ്രന്ഥാലയ വിപുലീകരണത്തിന്റെ ഭാഗമായി വായനശാല പരിസരത്ത് സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

- Advertisement -
Ad image

പ്രസിഡണ്ട് കെ പി മുഹമ്മദ് സഅദ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഗോവിന്ദന്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഗ്രന്ഥാലയിലേക്ക് മുഹമ്മദ് സഅദ് നല്‍കിയ പുസ്തകങ്ങള്‍ വിനയചന്ദ്രന്‍ ഏറ്റുവാങ്ങി. പത്മനാഭന്‍ സ്വാഗതവും ജലീല്‍ രാമന്തളി നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!