അക്ബര്‍ കക്കട്ടില്‍ അവാര്‍ഡ് ദാന ചടങ്ങ് കുറ്റ്യാടിയില്‍

Web Desk
1 Min Read

കുറ്റ്യാടി: മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ അക്ബര്‍ കക്കട്ടില്‍ അവാര്‍ഡ് ദാനച്ചടങ്ങും അനുസ്മരണവും ഫെബ്രുവരി 17ന് കുറ്റ്യാടിയില്‍ നടക്കുന്നു. അക്ബര്‍ ട്രസ്റ്റ്‌ന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയുടെ വിജയത്തിന് വേദിക വായനശാലയില്‍ സ്വാഗത സംഘം രൂപീകരിച്ചു.

city exchange

സംഘാടക സമിതി രൂപീകരണയോഗം അക്ബര്‍ ട്രസ്റ്റ് ചെയര്‍മാന്‍ ശത്രുഘ്‌നന്‍ ഉദ്ഘാടനം ചെയ്തു. അക്ബര്‍ മലയാളിയുടെ ഹൃദയത്തില്‍ നര്‍മ്മവും വിഷാദവും നിറച്ച് കൊണ്ട് കഥകളിലൂടെ ജീവിക്കുകയാണെന്നും അക്ബറിന്റെ നാടായ കുറ്റ്യാടിയില്‍ നടക്കുന്ന അനുസ്മരണവും അവാര്‍ഡ് ദാനവും മികവുറ്റതാവണമെന്നും അദ്ദേഹം പറഞ്ഞു.

ട്രസ്റ്റ് സെക്രട്ടറി എന്‍ പി ഹാഫിസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി കെ പാറക്കടവ്, പി ഹരീന്ദ്രനാഥ്, ജയചന്ദ്രന്‍ മൊകേരി, പി പി വാസുദേവന്‍, ഇസെഡ് എ സല്‍മാന്‍, നവാസ് മൂന്നാംകൈ, വി പി റഫീഖ്, ലക്ഷ്മി ദാമോദര്‍ എന്നിവര്‍ സംസാരിച്ചു. കെ ടി സൂപ്പി സ്വാഗതവും ബാലന്‍ തളിയില്‍ നന്ദിയും പറഞ്ഞു.

സാംസ്‌കാരിക മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ച് അവാര്‍ഡ് ദാനവും അനുസ്മരണവും കുറ്റ്യാടിയുടെ സാഹിത്യ- സാംസ്‌ക്കാരിക സംഗമമാക്കാന്‍ തീരുമാനിച്ചു. ഭാരവാഹികളായി പി ഹരീന്ദ്രനാഥ് (ചെയര്‍മാന്‍), കെ ടി സൂപ്പി, ജയചന്ദ്രന്‍ മൊകേരി (വൈസ് ചെയര്‍), ബാലന്‍ തളിയില്‍ (ജന കണ്‍), ജി മണിക്കുട്ടന്‍, നാസര്‍ തയ്യുള്ളതില്‍ (കണ്‍), ഇസെഡ് എ സല്‍മാന്‍ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!