ഒല സ്‌കൂട്ടറുകള്‍ക്ക് ഓഫര്‍

Web Desk
1 Min Read

കൊച്ചി: കൊയ്ത്തുത്സവകാലം പരിഗണിച്ച് ജനുവരി 15 വരെ 15,000 രൂപയുടെ ഓഫറുകള്‍ പ്രഖ്യാപിച്ച് ഒല ഇലക്ട്രിക്ക്. ഒല മോഡലുകളായ എസ്1 പ്രൊ, എസ്1 എയര്‍ എന്നിവയില്‍ 6,999 രൂപയുടെ വരെ ദീര്‍ഘിപ്പിച്ച ബാറ്ററി വാറണ്ടി, 3000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, ആകര്‍ഷകമായ സാമ്പത്തിക കൈകാര്യങ്ങള്‍ എന്നിവയാണ് ഓഫര്‍.

city exchange

സീറോ ഡൗണ്‍ പെയ്മെന്റ്, ചെലവില്ലാത്ത ഇ എം ഐ, സൗജന്യ പ്രൊസസിങ്, 7.99 ശതമാനം പലിശ തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്. ഇതോടൊപ്പം നേരത്തെ എസ്1 എക്സ് പ്ലസിന് പ്രഖ്യാപിച്ച 20,000 രൂപയുടെ ഫ്ളാറ്റ് ഓഫര്‍ തുടരും.

5 മോഡലുകളാണ് ഇപ്പോള്‍ ഒല ഇലക്ട്രിക്കിനുള്ളത്. എസ്1 പ്രൊ (രണ്ടാം തലമുറ)- വില 1,47,499. എസ്1 എയര്‍- വില 1,19,000. എസ്1 സീരീസില്‍ എസ്1 എക്സ് പ്ലസ്, എസ്1 എക്സ് (3കെഡബ്ല്യൂഎച്ച്), എസ്1 എക്സ് (2കെഡബ്ല്യൂഎച്ച്) എന്നിങ്ങനെ മൂന്ന് വൈവിധ്യങ്ങളുണ്ട്. എസ്1 എക്സ് (3കെഡബ്ല്യൂഎച്ച്) വില 99,999 രൂപ. എസ് എക്സ് (2കെഡബ്ല്യൂഎച്ച്)- വില 89,999 രൂപ. ഇവയുടെ ബുക്കിങിന് 999 രൂപ മതി.

TAGGED:
Share This Article
Leave a Comment
error: Content is protected !!