കോട്ടപ്പുറം ബിഷപ്പ് മോണ്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ മെത്രാഭിഷേകം 20ന്

Web Desk
2 Min Read

പറവൂര്‍: കോട്ടപ്പുറം രൂപത നിയുക്ത ബിഷപ്പ് മോണ്‍. ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ മെത്രാഭിഷേകം ജനുവരി 20ന് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ വൈകിട്ട് മൂന്നിന് നടക്കും. വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പില്‍ മെത്രാഭിഷേക കര്‍മങ്ങളുടെ മുഖ്യ കാര്‍മികനാകും.

city exchange

വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലും കോട്ടപ്പുറം ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരിയും സഹകാര്‍മികരായിരിക്കും. കെ ആര്‍ എല്‍ സി ബി സി പ്രസിഡന്റ് കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ പ്രവചന പ്രഘോഷണം നടത്തും.

ഭാരതത്തിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ഡോ. ലിയോപോള്‍ ദോജിറെല്ലി അനുഗ്രഹ പ്രഭാഷണം നടത്തും. സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ റീത്തുകളിലെ നിരവധി മെത്രാന്മാരും വൈദികരും സഹകാര്‍മികരാകും.

മെത്രാഭിഷേക ചടങ്ങുകള്‍ക്കു ശേഷം നടക്കുന്ന സമ്മേളനം വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. കോട്ടപ്പുറം രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല അധ്യക്ഷത വഹിക്കും. സീറോ മലബാര്‍സഭയിലെ മെല്‍ബണ്‍ രൂപതയുടെ മുന്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ബെന്നി ബഹനാന്‍ എം പി, ഹൈബി ഈഡന്‍ എം പി, അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ, ഇ ടി ടൈസന്‍ മാസ്റ്റര്‍ എം എല്‍ എ, കെ ആര്‍ എല്‍ സി സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ഫാ. ജോഷി കല്ലറക്കല്‍, സിസ്റ്റര്‍ ജിജി പുല്ലയില്‍, കൊടുങ്ങല്ലൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ടി കെ ഗീത, കെ എല്‍ സി എ രൂപത പ്രസിഡന്റ് അനില്‍ കുന്നത്തൂര്‍, സി എസ് എസ് പ്രസിഡന്റ് ജിസ്‌മോന്‍ ഫ്രാന്‍സിസ്, കെ സി വൈ എം പ്രസിഡന്റ് പോള്‍ ജോസ്, കെ എല്‍ സി ഡബ്യു എ പ്രസിഡന്റ് റാണി പ്രദീപ്, കെ എല്‍ എം പ്രസിഡന്റ് വിന്‍സന്റ് ചിറയത്ത് തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ബിഷപ്പ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

- Advertisement -
Ad image

മെത്രാഭിഷേകത്തിനുള്ള ഗായക സംഘത്തെ സംഗീത സംവിധായകന്‍ ജെറി അമല്‍ദേവും
ഫാ. വില്യം നെല്ലിക്കലുമാണ് നയിക്കുന്നത്. ഇടവകകളില്‍ നിന്നായി നൂറിലധികം പേരാണ് ഗായക സംഘത്തിലുള്ളത്. കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലിനു മുമ്പില്‍ ഒരുക്കിയ വിശാലമായ പന്തലിലാണ് മെത്രാഭിഷേക കര്‍മങ്ങള്‍ നടക്കുക.

വികാരി ജനറല്‍ മോണ്‍. ഡോ. ആന്റണി കുരിശിങ്കല്‍, ചാന്‍സലര്‍ ഫാ. ബെന്നി വാഴക്കൂട്ടത്തില്‍, പി ആര്‍ ഒ ഫാ. റോക്കി റോബി കളത്തില്‍, വി എം ജോണി, പി ജെ തോമസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!