
കൊച്ചി: ബട്ടര്‍ഫ്‌ളൈ കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്റെ വനിതാ ശാക്തീകരണ പദ്ധതിയായ ‘യുവതി’യുടെ ഭാഗമായി അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ‘റൈസ് ആന്‍ഡ് റീബില്‍ഡ്’ എന്ന പരിപാടി സംഘടിപ്പിച്ചു. യുവതി പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുത്തു.

രാജഗിരി ആശുപത്രിയിലെ സൈക്കോഓങ്കോളജിസ്റ്റ് ഡോ. ശ്വേത പ്രതാപ് ‘മാനസികാരോഗ്യവും മാനസിക ക്ഷേമവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ബട്ടര്‍ഫ്‌ളൈ കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. ജീന, സെക്രട്ടറി ഡോ. സുധാകര്‍, ട്രഷറര്‍ ഡോ. മനിത, ജോയിന്റ് സെക്രട്ടറി ഡോ. അഞ്ജന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
