നാപ്‌സ് ഖത്തര്‍ മേഴ്‌സി കിറ്റ് നാലാം ഘട്ടം ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

നന്മണ്ട: നന്മണ്ട ഏരിയ പ്രവാസി സംഘം ഖത്തറിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ നിത്യരോഗികള്‍ക്ക് മരുന്നിനും ഭക്ഷണത്തിനും വേണ്ടി നടപ്പിലാക്കിയ സഹായ വിതരണ പദ്ധതിയായ മേഴ്‌സി കിറ്റ് നാലാം ഘട്ടം നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണ വേണി മാണിക്കോത്ത് നാപ്‌സ് മുന്‍ വൈസ് പ്രസിഡണ്ട് അരവിന്ദന്‍ കപ്പള്ളിയില്‍ നിന്നും ഗുണഭോക്തൃ രേഖ സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കഴിഞ്ഞ മുന്ന് ഘട്ടങ്ങളിലായി മുപ്പത്തിയഞ്ച് കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കിയത്. നാലാം ഘട്ടത്തില്‍ പതിനൊന്ന് പേരെയാണ് പരിഗണിക്കുന്നത്.

city exchange

നന്മണ്ട നവോഥാന നിലയത്തില്‍ നടന്ന ചടങ്ങില്‍ നാപ്‌സ് ഖത്തര്‍ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് കേക്ക് മുറിച്ചുകൊണ്ട് തുടക്കം കുറിച്ചു. ദീര്‍ഘകാലം പ്രവാസിയും നാപ്‌സ് ഖത്തറിന്റെ വളര്‍ച്ചയില്‍ സ്തുത്യര്‍ഹമായ സേവനവും നിര്‍വ്വഹിച്ച ബഷീര്‍ നന്മണ്ടയെ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് അംഗം മലയില്‍ ശ്രീധരന്‍ പൊന്നാടയും മെമന്റോയും നല്‍കി ആദരിച്ചു.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ചു കൊണ്ട് കുണ്ടൂര്‍ ബിജു, ജയന്‍ നന്മണ്ട, ഹരീഷ് മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുനീര്‍ കെ കെ സംഘടനയെ പരിചയപ്പെടുത്തി. നാപ്‌സ് വൈസ് ചെയര്‍മാന്‍ അമീര്‍ ഇ കെ സ്വാഗതവും അഭിത്ത് നന്മണ്ട നന്ദിയും പറഞ്ഞു. ഉണ്ണികുളം, നന്മണ്ട പഞ്ചയത്തുകളില്‍ നിന്നുള്ള നാപ്‌സ് കുടുംബാംഗങ്ങള്‍ സന്നിഹിതരായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!