

ദോഹ: ഗ്രാന്റ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ആനിവേഴ്‌സറി മെഗാ പ്രമോഷന്റെ ആദ്യഘട്ട നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം ഗ്രാന്റ് മാള്‍ ഏഷ്യന്‍ ടൗണില്‍ നടന്നു.

ഒക്ടോബര്‍ നാലിന് തുടങ്ങി ഡിസംബര്‍ 25 വരെയുള്ള കാലയളവില്‍ ഗ്രാന്റ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഏത് ഔട്ട്ലെറ്റുകളില്‍ നിന്നും 50 റിയാലിനോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ ഉപഭോക്താക്കള്‍ക്കും ഈ സമ്മാനപദ്ധതിയില്‍ പങ്കാളികളാകാം.

ഗ്രാന്റ് ഏഷ്യന്‍ ടൗണ്‍ പരിസരത്തു നടന്ന ചടങ്ങില്‍ എട്ട് വിജയികള്‍ക്കുള്ള 80000 ഖത്തര്‍ റിയാല്‍ ക്യാഷ് പ്രൈസ് വിതരണം ചെയ്തു. ഉപഭോക്താക്കള്‍ക്കായി മ്യൂസിക്കല്‍ നൈറ്റ് ഇവന്റും സംഘടിപ്പിച്ചിരുന്നു. ഗ്രാന്റ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ സമ്മാന വിതരണത്തിന് നേതൃത്വം നല്‍കി. ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍, പി ആര്‍ മാനേജര്‍ സിദ്ധിഖ്, മറ്റു മാനേജ്‌മെന്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഓരോ ഭാഗ്യശാലിക്കും 10000 ഖത്തര്‍ റിയാല്‍ ക്യാഷ് ആണ് സമ്മാനമായി നല്‍കിയത്.
നടന്നുകൊണ്ടിരിക്കുന്ന മെഗാ ബമ്പര്‍ പ്രമോഷനില്‍ മൊത്തം 240,000 ഖത്തര്‍ റിയാലും രണ്ട് ബ്രാന്‍ഡ്-ന്യൂ ചംഗന്‍ സിഎസ് ലക്ഷ്വറി കാറുകളും ഉള്‍പ്പെടുന്നു. ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ ടൗണ്‍, മെക്കൈന്‍സ്, ഗ്രാന്‍ഡ് എക്‌സ്പ്രസ് ഷഹാനിയ, പ്ലാസ മാള്‍ (ഷോപ്പുകള്‍ 91, 170), ഉം ഗാര്‍ണ്‍, അസീസിയ, എസ്ദാന്‍ മാള്‍ വുകെയര്‍ എന്നിവയുള്‍പ്പെടെ എല്ലാ ഗ്രാന്‍ഡ് മാള്‍ ഔട്ട്ലെറ്റുകളിലും ഈ പ്രമോഷന്‍ ലഭ്യമാണ്.
എട്ട് ഭാഗ്യശാലികള്‍ക്കായുള്ള രണ്ടാംഘട്ട നറുക്കെടുപ്പ് നവമ്പര്‍ 28നും അടുത്ത എട്ടു പേര്‍ക്കുള്ള മൂന്നാം ഘട്ടം ഡിസംബര്‍ 26നും നടക്കും. അന്നേ ദിവസം തന്നെ മെഗാ ബമ്പര്‍ വിജയികളെയും തെരഞ്ഞെടുക്കും. രണ്ട് പുതിയ ചംഗന്‍ സി എസ് കാറുകളാണ് മെഗാ ബമ്പര്‍ സമ്മാനം.
മെഗാ പ്രൊമോഷന്റെ ഭാഗമായ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാ ഉപഭോക്താക്കളും ഈ ആനുകൂല്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഗ്രാന്റ് മാള്‍ റീജിയണല്‍ ഡയറക്ടറും ഐ സി സി ഉപദേശക സമിതി അംഗവുമായ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.

