

ദോഹ: മുക്കം എം എ എം ഒ കോളേജ് അലുമിനി ഖത്തര്‍ ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു. അബു ഹമൂര്‍ ഉമ്മ് അല്‍ സനീം പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിക്ക് അലുമിനി പ്രസിഡന്റ് ഇല്യാസ് കെന്‍സാ, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ചേന്നമംഗലൂര്‍, ട്രഷറര്‍ മെഹ്ഫില്‍ താമരശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


നാസിഫ് മൊയ്തു സ്വാഗതവും ഫാരിസ് നന്ദിയും പറഞ്ഞു.

അംഗങ്ങളും കുടുംബങ്ങളും ഉള്‍പ്പെടെ നൂറ്റമ്പതോളം പേരുടെ സജീവ പങ്കാളിത്തം കൊണ്ട് ഒത്തുകൂടല്‍ ശ്രദ്ധേയമായി. ഖത്തറിലെ സജീവ സന്നദ്ധ സാമൂഹിക മേഖലകളില്‍ നിറ സാനിധ്യമായി പ്രവര്‍ത്തിക്കുന്നവരാണ് 1984 മുതല്‍ 2023 വരെയുള്ള നിരവധി മാമ്മോക് അലുംനി അംഗങ്ങള്‍.

