

ദോഹ: ഖത്തര്‍ സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ ദോഹ സനയ്യയില്‍ സ്ട്രീറ്റ് മുപ്പത്തിയേഴിലെ ലേബര്‍ ക്യമ്പില്‍ തൊഴിലാളികള്‍ക്കായി ഖത്തര്‍ സംസ്‌കൃതി നോമ്പുതുറ സംഘടിപ്പിച്ചു.

സംസ്‌കൃതിയുടെ മന്‍സൂറ, ഇന്റസ്ട്രിയല്‍ ഏരിയ യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടത്തിയ നോമ്പുതുറയില്‍ വിവിധ രാജ്യ്യങ്ങളില്‍ നിന്നുള്ള മുന്നൂറിലധികം സാധാരണ തൊഴിലാളികളാണ് പങ്കെടുത്തത്.


മന്‍സൂറ യൂണിറ്റ് പ്രസിഡന്റ് സബീന അസീസ് അധ്യക്ഷത വഹിച്ചു. സംസ്‌കൃതി പ്രസിഡന്റ് എ അഹമ്മദ്കുട്ടി, നോര്‍ക്ക ക്ഷേമനിധി ഡയറക്ടര്‍ ഇ എം സുധീര്‍, സെക്രട്ടറി സാള്‍ട്ടസ് സാമുവല്‍, ട്രഷറര്‍ ശിവാനന്ദന്‍, വൈസ് പ്രസിഡന്റുമാരായ മനാഫ്, ബിന്ദു പ്രദീപ്, വനിതാവേദി സെക്രട്ടറി ജെസീത ചിന്തുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്റസ്ട്രിയല്‍ ഏരിയ യൂണിറ്റ് സെക്രട്ടറി ഷിബിന്‍ ലാല്‍ സ്വാഗതവും മന്‍സൂറ യൂണിറ്റ് സെക്രട്ടറി ബൈജു മാത്യു നന്ദിയും പറഞ്ഞു.


