

ദോഹ: ആഗോള ഫുട്ബാള്‍ മാമാങ്കം സംഘടിപ്പിച്ചത് മികച്ച വിജയമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെയും ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സേഫ്റ്റി ആന്റ് സെക്യൂരിറ്റി ഓപറേഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലോകകപ്പിന്റെ പകുതി ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് മികച്ച സുരക്ഷയാണ് ഇതുവരെയുണ്ടായതെന്ന് അറിയിച്ചത്.

കളി കാണാനെത്തുന്നവര്‍ക്ക് ആവശ്യമായ മികച്ച സുരക്ഷാ സൗകര്യങ്ങളാണ് ഒരുക്കിയത്. അതോടൊപ്പം കളിക്കാനെത്തിയ ലോകോത്തര ടീമുകള്‍ക്കും ഏറ്റവും മികച്ച സുരക്ഷയാണ് ഒരുക്കിയത്. സ്‌റ്റേഡിയങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍, താമസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മികച്ച സേവനങ്ങളും സുരക്ഷയുമാണ് തയ്യാറാക്കിയത്.

നവംബര്‍ 20ന് ഫിഫ ലോകകപ്പ് ഫുട്ബാള്‍ ആരംഭിച്ചതു മുതല്‍ യാതൊരു വിധ വന്‍ സുരക്ഷാ പ്രശ്‌നങ്ങളോ കുറ്റകൃത്യങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലോകകപ്പിന് പങ്കെടുക്കുന്ന ആരാധകരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ വളരെ ചെറിയ രീതിയിലുള്ള പരാതികള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. സുരക്ഷാ അധികൃതര്‍ എല്ലാ പരാതികളേയും വലിയ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്തത്. കളി ആരാധകരുടെ എല്ലാ നീക്കങ്ങളും വളരെ സുഗമമാക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും എല്ലാ സമയത്തും അധികൃതര്‍ ശ്രദ്ധിച്ചിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ ഫിഫ ലോകകപ്പ് 2022 സേഫ്റ്റി ആന്റ് സെക്യൂരിറ്റി ഓപറേഷന്‍സ് കമ്മിറ്റി മീഡിയ യൂണിറ്റ് തലവന്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്ത, ആഭ്യന്തര മന്ത്രാലയത്തിന്റേയും ഫിഫ ലോകകപ്പ് ഖത്തര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റേയും ഔദ്യോഗിക വക്താവ് കേണല്‍ ഡോ. ജബര്‍ ഹമ്മൗദ് അല്‍ നുഐമി, ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സെക്യൂരിറ്റി ഓപറേഷന്‍സ് കമാന്റര്‍ ഓഫിസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കേണല്‍ ജാസിം അല്‍ ബു ഹാഷിം അല്‍ സയ്ദ്, മേജര്‍ അബ്ദുല്ല സുല്‍ത്താന്‍ അല്‍ ഗാനിം എന്നിവര്‍ പങ്കെടുത്തു.

