മെഡ്‌ഫോര്‍ട്ട് ഷീ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ദോഹ: മെഡ്‌ഫോര്‍ട്ട് ഷീ ക്ലിനിക്കിന്റെ ഉദ്ഘാടനം സൗദ് ഒമര്‍ അല്‍ മാനയും ചലച്ചിത്ര താരവും മുന്‍ എം പിയുമായ ജയപ്രദയും ചേര്‍ന്ന് നിര്‍വഹിച്ചു.

city exchange

മെഡ്‌ഫോര്‍ട്ട് എന്നാല്‍ കേവലം ക്ലിനിക്ക് മാത്രമല്ലെന്നും സ്ത്രീകളെയും അമ്മമാരെയും പുത്രിമാരെയും ആദരിക്കാന്‍ രൂപപ്പെടുത്തിയ പ്രസ്ഥാനമാണെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി സമര്‍പ്പിച്ചിരിക്കുന്നതും 100 ശതമാനം സ്ത്രീകള്‍ തന്നെയാണ് നടത്തുന്നതുമായ അതുല്യമായ ആശയം സ്ത്രീകളുടെ ഹൃദയം മനസിലാക്കുന്ന ഒരാളില്‍ നിന്നാണ് വന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

മെഡ്‌ഫോര്‍ട്ട് സി ഇ ഒ ഡോ. സിദ്ധാര്‍ഥ് രാജ, ബഖിത് അലി അലിയാന്‍, ജബ്ബാര്‍ അല്‍ അജ്ജി, ആസിഫ് ഹസ്സന്‍ ചൗഗ്ലേ, ശക്തിവേല്‍ മഹാലിംഗം, ഹബീബ് സയ്യിദ്, ഫിനാന്‍സ് ഡയറക്ടര്‍ ഇഖ്ബാല്‍ അന്‍സാരി തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!