വേനല്‍ക്കാല പുറംജോലി നിയന്ത്രണം അവസാനിച്ചു; ചൂട് പ്രതിരോധ മുന്‍കരുതലുകള്‍ തുടരണമെന്ന് തൊഴില്‍ മന്ത്രാലയം

Web Desk
2 Min Read

ദോഹ: വേനല്‍ക്കാലത്ത് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനുള്ള നിയന്ത്രണം ചൊവ്വാഴ്ച (സെപ്റ്റംബര്‍ 15) അവസാനിച്ചതോടെ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിനുള്ള തൊഴില്‍ സുരക്ഷാ- ആരോഗ്യ മാനദണ്ഡങ്ങള്‍ തുടര്‍ന്നും കര്‍ശനമായി പാലിക്കണമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു.

city exchange

വേനല്‍ക്കാലത്തെ നിയന്ത്രിത ജോലി സമയക്രമം അവസാനിച്ച സാഹചര്യത്തിലും ആവശ്യമായ പ്രതിരോധ നടപടികള്‍ തൊഴിലുടമകള്‍ തുടര്‍ന്നും നടപ്പാക്കണമെന്നും തൊഴില്‍ സുരക്ഷാ- ആരോഗ്യവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

തൊഴിലാളികളെ ഉയര്‍ന്ന താപനില മൂലമുണ്ടാകുന്ന ചൂട് സമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള ആരോഗ്യ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി തുറസ്സായ ജോലിസ്ഥലങ്ങളിലെ വേനല്‍ക്കാല ജോലി സമയം നിയന്ത്രിക്കുന്ന 2021ലെ മന്ത്രിതല തീരുമാനം നമ്പര്‍ 17 പ്രകാരമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എല്ലാ വര്‍ഷവും ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് നിയന്ത്രണം നിലവിലുണ്ടാകുക.

രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെ നിയന്ത്രണ
തീരുമാനം പ്രകാരം മതിയായ വായുസഞ്ചാര സൗകര്യമില്ലാത്ത തുറസ്സായ ജോലിസ്ഥലങ്ങളിലും തണല്‍ ലഭിക്കുന്ന സ്ഥലങ്ങളിലും രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെ ജോലി ചെയ്യുന്നത് നിരോധിച്ചിരുന്നു.

- Advertisement -
Ad image

നിയന്ത്രിത സമയം അവസാനിച്ചതിന് ശേഷം വൈകുന്നേരങ്ങളില്‍ ജോലി പുന:രാരംഭിക്കാന്‍ അനുമതിയുണ്ടായിരുന്നു. ഉയര്‍ന്ന താപനിലയില്‍ തൊഴിലാളികള്‍ നേരിട്ട് ജോലി ചെയ്യുന്നത് ഒഴിവാക്കുകയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.

നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തുറസ്സായ ജോലിസ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലുടമകളും കമ്പനികളും സ്ഥാപനങ്ങളും മന്ത്രിതല തീരുമാനത്തിന് അനുസൃതമായി ഓരോ ദിവസത്തെയും ജോലി സമയം വ്യക്തമാക്കുന്ന വ്യക്തമായ വര്‍ക്ക് ഷെഡ്യൂള്‍ തയ്യാറാക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. ഈ ഷെഡ്യൂളുകള്‍ എല്ലാ തൊഴിലാളികള്‍ക്കും എളുപ്പത്തില്‍ കാണാനും പരിശോധിക്കാനും കഴിയുന്ന സ്ഥലത്ത് വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

വേനല്‍ക്കാല ജോലി നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയമം പാലിക്കാത്ത ജോലിസ്ഥലങ്ങളിലെ പ്രവര്‍ത്തനം താldക്കാലികമായി നിര്‍ത്തിവയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

തൊഴിലാളികളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും ഉയര്‍ന്ന നിലവാരത്തിലുള്ള തൊഴില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് ഈ നടപടികളിലൂടെ വ്യക്തമാകുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

2024- 2030 കാലയളവിലെ ഫലപ്രദവും ഉയര്‍ന്ന ഉldപാദനക്ഷമതയുള്ളതുമായ തൊഴില്‍ ശക്തിക്കായുള്ള ദേശീയ തന്ത്രത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും ഇത്തരം സുരക്ഷാ നടപടികള്‍ സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!