ഇന്ത്യന്‍ അംബാസഡര്‍ ഡോ. കെ ശ്രീകര്‍ റെഡ്ഡിക്ക് ഖത്തറിലെ ഇന്ത്യന്‍ സമൂഹം സ്വീകരണം നല്‍കി

Web Desk
2 Min Read

ദോഹ: ഖത്തറിലെത്തിയ ഇന്ത്യയുടെ പുതിയ അംബാസഡര്‍ ഡോ. കെ ശ്രീകര്‍ റെഡ്ഡിക്ക് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ (ഐ സി സി) നേതൃത്വത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്), ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ (ഐ എസ് സി), ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍സ് കൗണ്‍സില്‍ (ഐ ബി പി സി) എന്നിവയുടെ സഹകരണത്തോടെ ഐ സി സി അശോക ഹാളിലായിരുന്നു സ്വീകരണച്ചടങ്ങ്.

city exchange

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ സ്വാഗതം ആശംസിക്കുകയും അഭിനന്ദന സന്ദേശം നല്‍കുകയും ചെയ്തു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ്‌ സി പ്രസിഡന്റ് ഇ പി അബ്ദുല്‍റഹ്മാന്‍, ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ് എന്നിവരും ആശംസകള്‍ നേര്‍ന്നു.

ഐ സി സി, ഐ സി ബി എഫ്, ഐ എസ് സി, ഐ ബി പി സി എന്നീ നാല് ഉന്നത ഇന്ത്യന്‍ സംഘടനകളും സംയുക്തമായി അംബാസഡറെ ആദരിക്കുകയും ഖത്തറിലെ ഔദ്യോഗിക കാലയളവ് വിജയകരവും സഫലവുമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. നാല് സംഘടനകളുമായി ബന്ധപ്പെട്ട വിവിധ കൂട്ടായ്മകളുടെ പ്രതിനിധികളും ഡോ. കെ ശ്രീകര്‍ റെഡ്ഡിയെ ആദരിച്ച് ആശംസകള്‍ നേര്‍ന്നു.

ചടങ്ങില്‍ സംസാരിച്ച ഡോ. കെ ശ്രീകര്‍ റെഡ്ഡി ഇന്ത്യന്‍ സമൂഹം നല്‍കിയ ഊഷ്മള സ്വീകരണത്തിന് നന്ദി അറിയിച്ചു. ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ് നന്ദി രേഖപ്പെടുത്തി.

- Advertisement -
Ad image

ഖത്തറിലെ ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍, ഫസ്റ്റ് സെക്രട്ടറി (എജ്യുക്കേഷന്‍ ആന്‍ഡ് കള്‍ച്ചര്‍) ഹരീഷ് പാണ്ഡെ, ഐ സി സി, ഐ സി ബി എഫ്, ഐ എസ് സി, ഐ ബി പി സി എന്നിവയുടെ മാനേജിങ് കമ്മിറ്റി, അഡൈ്വസറി കമ്മിറ്റി അംഗങ്ങള്‍, അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാര്‍, ഇന്ത്യന്‍ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍, ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!