ഇറ്റാലിയന്‍ പ്രസിഡന്റുമായി അമീര്‍ ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തി

Web Desk
1 Min Read

റോം: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ലയുമായി റോമിലെ ക്വിറിനല്‍ പാലസില്‍ ഔദ്യോഗിക ചര്‍ച്ച നടത്തി.

city exchange

ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളില്‍ പിന്തുണയ്ക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്തു.

പരസ്പര താത്പര്യമുള്ള നിരവധി പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പരസ്പരം കൈമാറി. മേഖലയിലെ പുതിയ സംഭവ വികാസങ്ങളും ഇരുനേതാക്കളും ചര്‍ച്ചയില്‍ അവതരിപ്പിച്ചു.

- Advertisement -
Ad image

ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ, അമീരി ദിവാന്‍ മേധാവി ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി, ഊര്‍ജകാര്യ സഹമന്ത്രി എഞ്ചിനിയര്‍ സഅദ് ബിന്‍ ശരീദ അല്‍കഅബി, ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അന്റോണിയോ തജാനി, ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഗൈഡോ ക്രോസെറ്റോ, പ്രധാനമന്ത്രിയുടെ നയതന്ത്ര ഉപദേഷ്ടാവ് ഫ്രാന്‍സെസ്‌കോ മരിയ ടാലോ തുടങ്ങിയവര്‍ പങ്കെടുത്തു.

ഖത്തര്‍ അമീറിന്റെ ബഹുമാനാര്‍ഥം ഇറ്റാലിയന്‍ പ്രസിഡന്റ് ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്കും പ്രതിനിധി സംഘത്തിനും വിരുന്നൊരുക്കി.

ഇറ്റലി സന്ദര്‍ശനം പൂര്‍ത്തിയാക്കിയ അമീര്‍ ഫ്രാന്‍സിലേക്ക് തിരിച്ചു.

Share This Article
Leave a Comment
error: Content is protected !!