സാമ്പത്തിക പുരോഗതിയിലേക്ക് ഇന്ത്യ വലിയ ചുവടുവെയ്പുകള്‍ വെക്കുന്നെന്ന് മോദി

Web Desk
1 Min Read

ന്യൂഡല്‍ഹി: ഇന്ത്യ സാമ്പത്തിക പുരോഗതിയിലേക്ക് വലിയ ചുവടുവയ്പുകള്‍ നടത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. മന്‍ കി ബാത്തിന്റെ എണ്‍പത്തിയേഴാമത് എപ്പിസോഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

2021-22 സാമ്പത്തിക വര്‍ഷത്തില്‍ 400 ബില്യണ്‍ ഡോളറിന്റെ ചരക്ക് കയറ്റുമതി എന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ഇന്ത്യ 400 ബില്യണ്‍ ഡോളര്‍ അതായത് 30 ലക്ഷം കോടി രൂപയുടെ ചരക്ക് കയറ്റുമതി ചെയ്തു. സമ്പദ് വ്യസ്ഥയേക്കാള്‍ ഇന്ത്യയുടെ കഴിവുമായും സാധ്യതകളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. അതിനര്‍ഥം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ആവശ്യം ലോകത്ത് ഉയരുന്നു എന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുപ്പത്തടം നാരായണനെയും പ്രധാനമന്ത്രി പ്രശംസിച്ചു. പക്ഷി മൃഗാദികള്‍ക്ക് വെള്ളം നല്‍കാന്‍ ഒരു ലക്ഷത്തോളം മണ്‍പാത്രങ്ങളാണ് അദ്ദേഹം വിതരണം ചെയ്തതെന്ന് മോദി പറഞ്ഞു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ ബി ജെ പിയുടെ വിജയത്തിന് ശേഷം ആദ്യമായാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

- Advertisement -
Ad image

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമാണ് മന്‍ കി ബാത്ത്. എല്ലാ മാസവും അവസാന ഞായറാഴ്ച രാവിലെ 11 മണിക്കാണ് പ്രക്ഷേപണം ചെയ്യുന്നത്. 2014 ഒക്ടോബര്‍ മൂന്നിനാണ് മന്‍ കി ബാത്തിന്റെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്തത്.

Share This Article
Leave a Comment
error: Content is protected !!