ഡോ. കോയ കാപ്പാട് കേരള ഫോക് ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍

Web Desk
1 Min Read

കോഴിക്കോട്: ദഫ്മുട്ട് ആചാര്യനും മലൈബാര്‍ സെന്റര്‍ ഫോര്‍ ഫോക്‌ലോര്‍ സ്റ്റഡീസ് ഡയരക്ടറുമായ ഡോ. കോയ കാപ്പാടിനെ കേരള ഫോക്‌ലോര്‍ അക്കാദമിയുടെ വൈസ് ചെയര്‍മാനായി കേരള സര്‍ക്കാര്‍ നിയമിച്ചു. 140 വര്‍ഷത്തോളം ദഫ്മുട്ട് കലയില്‍ കണ്ണിമുറിയാത്ത പാരമ്പര്യമുള്ള കാപ്പാട് ആലസം വീട്ടില്‍ തറവാട്ടിലെ നാലാമത്തെ കണ്ണിയും ദഫ്മുട്ട് ആചാര്യന്‍ ഉസ്താദ് അഹമ്മദ് കുട്ടി മുസ്ല്യാരുടെ പുത്രനുമാണ് കോയ കാപ്പാട്.

city exchange

അന്യം നിന്നുപോയ ദഫ്മുട്ട്, അറബനമുട്ട് തുടങ്ങിയ കലാരൂപങ്ങള്‍ യുവതലമുറയിലൂടെ ജനകീയമാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച കോയ കാപ്പാട് ഫിജി, ന്യൂസിലാന്‍ഡ്, പോലോത്ത വിദേശ രാജ്യങ്ങളിലും പരിശീലനം നല്‍കിവരുന്നുണ്ട്. കേരള സര്‍ക്കാര്‍ നല്‍കിയ ഈ നിയമനം കേരളത്തിലെ എല്ലാ നാടന്‍ കലാകാരന്‍ മാര്‍ക്കുള്ള അംഗീകാരമായിട്ടാണ് കാണുന്നതെന്നും സര്‍ക്കാറിനോട് നന്ദിയുണ്ടെന്നും കോയ കാപ്പാട് പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!