ഹമാസ് വ്യാഴാഴ്ച മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പട്ടിക ഇസ്രായേല്‍ സ്ഥിരീകരിച്ചു

Web Desk
1 Min Read

ഗാസ: ജനുവരി 30ന് വ്യാഴാഴ്ച മൂന്ന് ബന്ധികളെ മോചിപ്പിക്കുമെന്ന് ഹമാസ് അറിയിച്ചു. മോചിപ്പിക്കേണ്ട മൂന്ന് ബന്ദികളുടെ പട്ടിക ഇസ്രായേലിന് കൈമാറിയത് സ്ഥിരീകരിച്ചു.

city exchange

ബന്ദികളുടെ കുടുംബങ്ങളെ അറിയിച്ച ശേഷം അവരുടെ പേരുകള്‍ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
സിവിലിയന്‍ അര്‍ബെല്‍ യെഹൂദ്, ഇസ്രായേലി സേനയിലെ അഗം ബെര്‍ഗര്‍ എന്നിവരെയും പേര് വെളിപ്പെടുത്താത്ത മൂന്നാമത്തെ ബന്ദിയെയുമാണ് വിട്ടയക്കുക.

യു എസ് മാധ്യമങ്ങള്‍ പറയുന്നത് പ്രകാരം മൂന്നാമത്തെ ബന്ദി യു എസ്- ഇസ്രായേല്‍ ഇരട്ട പൗരന്‍ കീത്ത് സീഗല്‍ ആയിരിക്കുമെന്നാണ് കരുതുന്നത്.

ഗാസ മുനമ്പില്‍ മാനുഷിക സഹായ വിതരണത്തില്‍ കാലതാമസം ഉണ്ടായതായും വ്യാഴാഴ്ചത്തെ ബന്ദികളുടെ മോചനത്തെ ഇത് ബാധിക്കുമെന്നും ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇസ്രായേല്‍ ആരോപണങ്ങള്‍ നിഷേധിക്കുകയും ഹമാസിന്റെ അവകാശവാദങ്ങളെ ‘വ്യാജ വാര്‍ത്ത’ എന്ന് വിളിക്കുകയും ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!