
ദോഹ: ഖത്തര്‍ ഇന്‍കാസിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നു. ഇരു വിഭാഗം ഇന്‍കാസ് നേതാക്കളുമായും ചര്‍ച്ച നടത്തി കെ പി സി സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് ഒന്നായി മാറിയ ഇന്‍കാസ് ഖത്തറിന്റെ ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു.

സമവായത്തിന്റെ ഭാഗമായി പട്ടികയില്‍ നിരവധി പേരുണ്ടെങ്കിലും ഇനി രണ്ട് വിഭാഗങ്ങളായി ഇന്‍കാസ് പ്രവര്‍ത്തകര്‍ മുമ്പോട്ടു പോകേണ്ടതില്ലാത്ത വിധത്തിലാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തില്‍ ചേരിതിരിഞ്ഞുള്ള പ്രവര്‍ത്തനം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന തിരിച്ചറിവാണ് ഇന്‍കാസിനെ ഒരുമിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്.

പുതിയ കമ്മിറ്റിയില്‍ സിദ്ദീഖ് പുറായിലാണ് പ്രസിഡന്റ്. സിദ്ദീഖ് പുറായിലിനെ ഏകകണ്ഠമായാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. കെ വി ബോബന്‍ ജനറല്‍ സെക്രട്ടറിയും ജീസ് ജോസഫ് ട്രഷററുമാണ്.
ഹൈദര്‍ ചുങ്കത്തറയാണ് മുഖ്യരക്ഷാധികാരി. കെ കെ ഉസ്മാന്‍, മുഹമ്മദ് ഷാനവാസ് ജോണ്‍ ഗില്‍ബര്‍ട്ട്, ജോപ്പച്ചന്‍ തെക്കേക്കുറ്റ് എന്നിവരാണ് രക്ഷാധികാരികള്‍.
സമീര്‍ ഏറാമലയെ ഉപദേശക സമിതി ചെയര്‍മാനായി തെരഞ്ഞെടുത്തു. എ പി മണികണ്ഠന്‍, സുരേഷ് കരിയാട്, നിയാസ് ചെരിപ്പത്ത്, അബ്രഹാം കെ ജോസഫ്, ജെയിംസ് മരുതാങ്കര, പ്രദീപ് പിള്ള, ബഷീര്‍ തുവാരിക്കല്‍, ഡേവിസ് ഇടശ്ശേരി, അഹദ് മുബാറക്ക് എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളാണ്.
വൈസ് പ്രസിഡന്റുമാരായ ശ്രീജിത്ത് എസ് നായര്‍, താജുദ്ദീന്‍ ചിറക്കുഴി, വി എസ് അബ്ദുല്‍ റഹ്മാന്‍, ജൂട്ടാസ് പോള്‍, പ്രദീപ് കൊയിലാണ്ടി, അഷറഫ് വടകര, അഷറഫ് നന്നമുക്ക്, അന്‍വര്‍ സാദത്ത്, ജയപാല്‍ മാധവന്‍, നാസര്‍ മുഹമ്മദ്, ശ്രീരാജ് എം പി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ജനറല്‍ സെക്രട്ടറിമാരായി ജോര്‍ജ്ജ് അഗസ്റ്റിന്‍, ഈപ്പന്‍ പി തോമസ്, മനോജ് കൂടല്‍, നിഹാസ് കോടിയേരി, അബ്ബാസ് സി വി, ബി എം ഫാസില്‍, മുജീബ് വലിയകത്ത്, ജിഷ ജോര്‍ജ്ജ്, ഹരി കുമാര്‍ കാനത്തൂര്‍, സുരേഷ് വി എം, സിറാജ് പള്ളൂര്‍, സഞ്ജയ് രവീന്ദ്രന്‍ എന്നിവര്‍ നിയമിതരായി.
സെക്രട്ടറിമാരായി സി എ അബ്ദുല്‍ മജീദ്, പി കെ റഷീദ്, ശംസുദ്ദീന്‍ ഇസ്മാഈല്‍, ആന്റണി ജോണ്‍ (ജോയ്), ലിജു അബ്രഹാം, മുഹമ്മദ് അലി വാണിമേല്‍, ഷമീര്‍ പുന്നൂടന്‍ വി പി, ഷിബു സുകുമാരന്‍, ഷഹീന്‍ മജീദ്, ഷാഹുല്‍ ഹമീദ്, ലിജോ തോമസ്, മഞ്ജുഷ ശ്രീജിത്ത്, ഷറഫ് ഹാപ, ഷാജി കരുനാഗപ്പള്ളി, സൂരജ് സി നായര്‍, ഷംസു വെള്ളൂര്‍ എന്നിവരെ നിയമിച്ചു.
സബ് കമ്മിറ്റികളില്‍ കോര്‍ഡിനേറ്റര്‍മാരായി ഫാസില്‍ അബൂബക്കര്‍, എഡ്വിന്‍ സെബാസ്റ്റ്യന്‍, വെല്‍ഫെയര്‍ വിംഗ് കണ്‍വീനര്‍മാരായി അനില്‍ കണ്ണൂര്‍ സുരേഷ് ബാബു, ഓഡിറ്റര്‍മാരായി ആല്‍ബര്‍ട്ട് ഫ്രാന്‍സിസ്, സുബൈര്‍ ആറളം, സ്‌പോര്‍ട്‌സ് വിഗം കണ്‍വീനര്‍മാര്‍ ഫൈസല്‍ ഹസ്സന്‍, ജോബി തോമസ്, മീഡിയ കോ ഓര്‍ഡിനേറ്റര്‍മാരായി സര്‍ജിത്ത് കല്ലുംപറമ്പത്ത്, മുസ്തഫ എം ഈണം, കള്‍ച്ചറല്‍ വിംഗ് കണ്‍വീനര്‍ വിനോദ് പുത്തന്‍വീട്ടില്‍, ബാബു ഇരിങ്ങത്ത് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
എക്‌സിക്യൂട്ടീവ് അംഗങ്ങളായി നൗഷാദ് ടി കെ, എന്‍ പി മാത്യു, ഷിഹാബ് കെ പി, അരുണ്‍ പാറക്കല്‍, നെവിന്‍ കുര്യന്‍, അസീസ് പാറയില്‍, ബിജി തോമസ്, അനീഷ് ബാബു, ചന്ദ്രന്‍ കരിത്രയില്‍, മുഹമ്മദ് റാഫി, അന്‍ഹാര്‍ ടി എ, ബിനീഷ് ബാബു, ആരിഫ് പയന്തോങ്ങില്‍, ഷാജി മൂസ, രാഗേഷ് മടത്തില്‍, സിദ്ദീഖ് സി ടി, ബ്രോന്‍സ്‌കി, സോമന്‍ ചേട്ടത്ത്, അഷറഫ് ഉസ്മാന്‍, സലീം എടശ്ശേരി, ബിനു ചന്ദ്രന്‍, പരീത് പിള്ള, അഷറഫ് വാകയില്‍, മനോജ് വര്‍ഗ്ഗീസ് എന്നിവരെയും തെരഞ്ഞെടുത്തു.
അംഗസംഖ്യ നൂറു തികയാന്‍ ഏതാനും പേരുടെ മാത്രമാണ് കുറവുള്ളതെങ്കിലും ഇരുവിഭാഗവും തൃപ്തിയോടെയാണ് കമ്മിറ്റി അംഗങ്ങളെ അംഗീകരിച്ചിരിക്കുന്നത് എന്നാണ് വിവരം.

