

ദോഹ: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ വിജയം കേവലം കര്‍ണാടകയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും ഇന്ത്യയിലെ മതേതര- ജനാധിപത്യ വിശ്വാസികള്‍ ആഗ്രഹിച്ചതാണെന്നും ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാത്രമല്ല ഈ വിജയത്തില്‍ ആഹ്ലാദിക്കുന്നത്. ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യ- മതേതര വിശ്വാസികളും ഈ വിജയം അങ്ങേയറ്റം ആഘോഷിക്കുന്നു. ഇന്ത്യയെന്ന രാജ്യത്തിന്റെ നിലനില്‍പ്പുതന്നെ ജനാധിപത്യത്തിലും മതേതരത്വത്തിലും ഉള്‍ക്കൊണ്ടു ജീവിക്കുന്നവരാണ്. അവിടെയാണ് വര്‍ഗ്ഗീയവിഷം കയറ്റിവെച്ച് സാധാരണക്കാര ജനങ്ങളിലേക്ക് വിദ്വേഷ രാഷ്ട്രീയം ഇറക്കിവെക്കാന്‍ ബി ജെ പി ശ്രമം നടത്തിയത്. ഇതൊരു തുടക്കമാണ്. മറ്റു സംസ്ഥാനങ്ങളിലേക്കും അതിലൂടെ രാജ്യത്തിന്റെ ഭരണചക്രത്തിലേക്കും നീങ്ങുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കുറച്ചു കാത്തിരിക്കേണ്ട സമയമാണെങ്കില്‍ പോലും അത്തരത്തിലേക്ക് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും ചിന്തയെ കൊണ്ടുപോകേണ്ട അവസരമായി കര്‍ണാടകയിലെ മിന്നുന്ന വിജയം പ്രതീക്ഷയ്ക്ക് വക നല്‍കുന്നു.

ഇന്ത്യയിലെ ഭരണ- രാഷ്ട്രീയ രംഗത്ത് വലിയ മാറ്റം വരുത്താന്‍ കര്‍ണാടക തെരഞ്ഞെടുപ്പിലൂടെ സാധിക്കുമെന്ന് ഹൈദര്‍ ചുങ്കത്തറ പറഞ്ഞു.

