മാസ്റ്റര്‍ മൈന്റ് ക്വിസ്സ്: നാഷണല്‍ മത്സരം ശനിയാഴ്ച

Web Desk
1 Min Read

ദോഹ: തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന പ്രമേയത്തില്‍ ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ മീലാദ് കമ്പയിന്റെ ഭാഗമായി വിവിധ രാഷ്ട്രങ്ങളിലെ വിദ്യാര്‍ഥികളില്‍ നടത്തുന്ന മാസ്റ്റര്‍ മൈന്റ് ക്വിസ് ഖത്തര്‍ നാഷണല്‍തല മത്സരം ശനിയാഴ്ച രാത്രി ഏഴരയ്ക്ക് സൂം പ്ലാറ്റ്‌ഫോമില്‍ നടക്കും. തിരുനബിയുടെ കുടുംബം എന്ന വിഷയത്തെ അധികരിച്ചു ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 200ഓളം ആണ്‍കുട്ടികളും പെണ്‍കുട്ടികളും മത്സരത്തില്‍ മാറ്റുരക്കും.

city exchange

ഖത്തറിലെ വിവിധ പ്രദേശങ്ങളിലുള്ള തഅലീമുല്‍ ഖുര്‍ആന്‍ മദ്‌റസയിലെ വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. നാലു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ ജൂനിയര്‍ വിഭാഗത്തിലും എട്ടു മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലുള്ളവര്‍ സീനിയര്‍ വിഭാഗത്തിലും മത്സരിക്കും.

അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി സീനിയര്‍ മത്സരത്തിനും അബ്ദുല്‍ ഹമീദ് അസ്ഹരി പള്ളിക്കല്‍ ബസാര്‍ ജൂനിയര്‍ മത്സരത്തിനും നേതൃത്വം നല്‍കും. ഐ സി എഫ് ഇന്റര്‍നാഷണല്‍ പ്ലാനിങ് ബോര്‍ഡ് അംഗം അബ്ദുല്‍ കരീം ഹാജി മേമുണ്ട, നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. ബഷീര്‍ പുത്തൂര്‍പാടം എന്നിവര്‍ വിജയികളെ പ്രഖ്യാപിക്കും.

- Advertisement -
Ad image

1, 2 സ്ഥാനങ്ങള്‍ നേടുന്ന വിദ്യാര്‍ഥികള്‍ക്കു നവംബര്‍ 25ന് നടക്കുന്ന ഇന്റര്‍നാഷണല്‍ മത്സരത്തിന് യോഗ്യത നേടും.

Share This Article
Leave a Comment
error: Content is protected !!