ലോക പ്രമേഹ വാരാചരണം: ഫോക്കസ് മെഡിക്കല്‍ സെന്ററില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Web Desk
1 Min Read

ദോഹ: ഒ ഐ സി സി- ഇന്‍കാസ് പാലക്കാട് കമ്മിറ്റിയും ഫോക്കസ് മെഡിക്കല്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ അന്‍പതിലേറെ ആളുകള്‍ പങ്കെടുത്തു.

city exchange

ജനറല്‍ മെഡിസിന്‍, നേത്രരോഗം, ദന്തരോഗം എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ പരിശോധന നടത്തി. പ്രമേഹം, രക്ത സമ്മര്‍ദ്ദം, ബി എം ഐ തുടങ്ങിയ പരിശോധനകളും സംഘടിപ്പിച്ചു.

ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് സമീര്‍ ഏറാമല ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ലോകകേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി മുഖ്യതിഥിയായി. ഒ ഐ സി സി ഇന്‍കാസ് പാലക്കാട് ജില്ലാ അധ്യക്ഷന്‍ അഷ്‌റഫ് പി എ നാസര്‍ അധ്യക്ഷത വഹിച്ചു. ഫോക്കസ് മെഡിക്കല്‍ സെന്റര്‍ എം ഡി ഇ കെ കുഞ്ഞമ്മദ്, ശ്രീജിത്ത്, നിയാസ് ചെരുപ്പത്ത്, ബാവ അച്ചാരത്ത്, അഷ്‌റഫ് ഉസ്മാന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. രാജേഷ് മഠത്തില്‍ നന്ദി പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!