

കൊച്ചി: യഥാര്‍ഥ മെസ്സിക്ക് വലിയ ഉയരമൊന്നുമില്ല. പ്‌ക്ഷേ, ചെല്ലാനത്തെ മെസ്സി അങ്ങനെയല്ല, കേരളത്തിലെ ഏറ്റവും വലിയ കട്ടൗട്ടാണതെന്നാണ് സ്ഥാപിച്ചവര്‍ അവകാശപ്പെടുന്നത്.

താഴേന്ന് നോക്കുമ്പോള്‍ ആകാശം തൊടുന്നോന്ന് സംശയം തോന്നും. കയ്യില്‍ ഫുട്ബാളും പിടിച്ച് ബൈജൂസിന്റെ ജേഴ്‌സിയുമിട്ട് ബൂട്ടിട്ട് നീണ്ടു നിവര്‍ന്നു നില്‍ക്കുന്ന ‘ലയണല്‍ മെസ്സി’ക്ക് കെട്ടിടത്തേക്കാള്‍ ഉയരമുള്ള മെസ്സിയെ സ്ഥാപിച്ചത് ഖത്തര്‍ ലോകകപ്പിന്റെ ആവേശം ആകാശത്തോളമെത്തിയ അര്‍ജന്റീന ആരാധകരാണ്.
