ദോഹ ബാങ്ക് സ്റ്റാര്‍സ് ലീഗിന്റെ സുരക്ഷാ പദ്ധതികള്‍ അവലോകനം ചെയ്തു

Web Desk
1 Min Read

ദോഹ: ദോഹ ബാങ്ക് സ്റ്റാര്‍സ് ലീഗുമായി ബന്ധപ്പെട്ട സുരക്ഷാ, സംഘാടന ക്രമീകരണങ്ങള്‍ അവലോകനം ചെയ്യുന്നതിന് സ്ഥാപന- അധികാര സുരക്ഷാ വകുപ്പ് സ്‌പോര്‍ട്‌സ് സെക്യൂരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തില്‍ രണ്ടാമത് വാര്‍ഷിക ഫോറം സംഘടിപ്പിച്ചു. ‘ദോഹ ബാങ്ക് സ്റ്റാര്‍സ് ലീഗിലെ സുരക്ഷാ- സംഘാടന ചുമതലകളുടെ ഏകോപനം’ എന്ന വിഷയത്തിലായിരുന്നു ഫോറം.

city exchange

ഖത്തറില്‍ കായിക മത്സരങ്ങളുടെ സംഘാടനത്തിലും സുരക്ഷാ ക്രമീകരണങ്ങളിലും പങ്കാളികളായ വിവിധ സ്ഥാപനങ്ങളുടെയും അധികൃതരുടെയും പ്രതിനിധികള്‍ ഫോറത്തില്‍ പങ്കെടുത്തു.

സ്ഥാപന- അധികാര സുരക്ഷാ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ സ്റ്റാഫ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ താനി, ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹാനി താലിബ് ബല്ലാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സുരക്ഷാ, സേഫ്റ്റി പദ്ധതികള്‍, സിവില്‍ ഡിഫന്‍സ് ക്രമീകരണങ്ങള്‍, മെഡിക്കല്‍ സംവിധാനങ്ങള്‍ എന്നിവ ഫോറത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു. ബന്ധപ്പെട്ട വിവിധ അധികാരികളും സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപന നടപടികളും അവലോകനം ചെയ്തു.

- Advertisement -
Ad image

ഖത്തറിന്റെ കായിക മേഖലയുടെ വികസന കാഴ്ചപ്പാടിന് അനുസൃതമായി സുരക്ഷിതമായ കായിക അന്തരീക്ഷം ഉറപ്പാക്കുന്നതിനും വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമാണ് ഫോറം ലക്ഷ്യമിട്ടത്.

ഫോറത്തിന്റെ സമാപനത്തില്‍ പരിപാടിയുടെ വിജയത്തിന് സംഭാവന നല്‍കിയ വിവിധ സ്ഥാപനങ്ങളെയും വിഭാഗങ്ങളെയും ബ്രിഗേഡിയര്‍ ജനറല്‍ സ്റ്റാഫ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ താനി ആദരിച്ചു.

Share This Article
Leave a Comment
error: Content is protected !!