

നെടുമ്പാശ്ശേരി: ദേശം വല്ലം കടവ് റോഡിലെ കുഴികള്‍ അടക്കാത്തതിനെ തുടര്‍ന്ന് വാഹന അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും റീടാറിങ്ങ് നടത്തി സുഗമമായ സഞ്ചാരത്തിന് യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരന്തരമായി ആവശ്യപ്പെട്ടിട്ടും അനാസ്ഥ തുടരുന്നതില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ പ്രതിഷേധം രേഖപ്പെടുത്തി. കെ ആര്‍ എഫ് ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും പി ഡബ്ല്യു ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും
എം എല്‍ എ കത്തെഴുതി.

ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിന് അടിയന്തിരമായി ദേശം വല്ലംകടവ് റോഡിലെ കുഴികളടച്ച് റീടാറിങ്ങ് നടത്തണമെന്ന് എം എല്‍ എ കത്തില്‍ ശക്തമായി ആവശ്യപ്പെട്ടു. കുഴികള്‍ അടക്കാതെ ഇനിയും അപകടങ്ങള്‍ ഉണ്ടായി യാത്രക്കാര്‍ക്ക് പരിക്കേറ്റാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം കെ ആര്‍ എഫ് ബിക്കും പി ഡബ്ല്യൂ ഡിക്കും മാത്രമായിരിക്കുമെന്നും എം എല്‍ എ ഉദ്യോഗസ്ഥരോട് കത്തിലൂടെ അറിയിച്ചു.
