കേരള ഇന്‍സോള്‍വന്‍സി പ്രൊഫഷണല്‍സ് ഫോറം ഏകദിന സെമിനാര്‍

Web Desk
1 Min Read

കൊച്ചി: കേരള ഇന്‍സോള്‍വന്‍സി പ്രൊഫഷണല്‍സ് ഫോറം (കെ ഐ പി എഫ്) ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എന്‍ സി എല്‍ ടി ചണ്ഡിഗഡ് ബഞ്ച് ജുഡീഷ്യല്‍ അംഗം ഡോ. പി എസ് എന്‍ പ്രസാദ് വിശിഷ്ടാതിഥിയായിരുന്നു ഫെഡറല്‍ ബാങ്ക് ലോണ്‍ കളക്ഷന്‍ ആന്‍ഡ് റിക്കവറി വിഭാഗം മേധാവി എന്‍ രാജനാരായണന്‍ പ്രത്യേക അതിഥിയായിരുന്നു.

city exchange

അഭിഭാഷകര്‍, കോസ്റ്റ് അക്കൗണ്ടന്റുമാര്‍ കമ്പനി സെക്രട്ടറിമാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ എന്നിവര്‍ ജോലിയോട് എപ്പോഴും നീതി പുലര്‍ത്താന്‍ ശ്രമിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. അതീവ ദുര്‍ഘടമായ ചുമതല നിര്‍വഹിക്കുമ്പോഴും നിഷ്പക്ഷത പുലര്‍ത്താന്‍ കഴിയുക എന്നത് ചെറിയ കാര്യമല്ല. എല്ലാവരെയും സംതൃപ്തരാക്കാന്‍ വേണ്ടിയുള്ളതല്ല നിയമങ്ങളും നീതിന്യായ സംവിധാനങ്ങളും. നീതിയുടെയും ന്യായത്തിന്റേയും വീക്ഷണകോണില്‍ നിന്ന് നിയമം നടപ്പാക്കുക എന്നതാണ് പ്രാധാന്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രൊഫഷണല്‍ രംഗത്ത് നില്‍ക്കുന്നവര്‍ അങ്ങേയറ്റം നിഷ്പക്ഷതയും വിശ്വാസ്യതയും പുലര്‍ത്തണമെന്ന് എന്‍ രാജനാരായണന്‍ അഭിപ്രായപ്പെട്ടു. ഐ ബി സി നിയമസംവിധാനങ്ങള്‍ക്ക് മുന്‍പെന്നത്തേക്കാളും പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

മേഖലയിലും സാമ്പത്തിക അച്ചടക്കം അനിവാര്യമാണെന്നും സാമ്പത്തിക നിയമങ്ങള്‍ ആകര്‍ഷണമായി പാലിക്കപ്പെട്ടില്ലെങ്കില്‍ രാജ്യത്തിന്റെ നിലനില്‍പിന് തന്നെ അത് ഭീഷണിയാകുമെന്ന് ഡോ. പി എസ് എന്‍ പ്രസാദ് ചൂണ്ടിക്കാട്ടി.

കെ ഐ പി എഫ് ചെയര്‍മാന്‍ കെ കെ ജോസ് അധ്യക്ഷത വഹിച്ചു. പ്രൊഫഷണല്‍ ഡെവലപ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ പി ടി ജോയ്, സെക്രട്ടറി ഷോണ്‍ ജെഫ് ക്രിസ്റ്റഫര്‍ എന്നിവര്‍ സംസാരിച്ചു. സാങ്കേതിക സെഷനില്‍ അഡ്വ. ജി പി മദാന്‍ (ന്യൂഡല്‍ഹി), അഡ്വ. അവിനാശ് കൃഷ്ണന്‍ രവി, അനിത ചന്ദ്രശേഖര്‍ എന്നിവര്‍ പ്രഭാഷണം നടത്തി.

Share This Article
Leave a Comment
error: Content is protected !!