
കല്‍പ്പറ്റ:

മുസ്ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ സംഘര്‍ഷം. എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജലിന് മര്‍ദനമേറ്റു. ജില്ലാ സെക്രട്ടറി യഹ്യാ ഖാന്‍ തലക്കലിനും കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് ടി ഹംസക്കും മര്‍ദനമേറ്റു. പരിക്കേറ്റ ഷൈജല്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഹരിത വിഷയത്തില്‍ ഷൈജലിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷങ്ങളില്‍ കലാശിച്ചത്. ഹരിത വിഷയത്തില്‍ സംസ്ഥാന ലീഗ് നേതൃത്വത്തെ വിമര്‍ശിച്ചതിന് സെപ്റ്റംബറിലാണ് ഷൈജലിനെതിരെ നടപടിയെടുത്തത്. എംഎസ്എഫിന്റെയും ലീഗിന്റെയും എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഷൈജലിനെ നീക്കിയിരുന്നു. ഹരിതയുടെ പരാതി കൈകാര്യം ചെയ്ത് വഷളാക്കിയത് പിഎംഎ സലാമാണെന്ന് ലീഗ് നേതൃത്വത്തിന് കത്തുകൊടുത്ത എട്ട് എംഎസ്എഫ് നേതാക്കളില്‍ ഒരാളായിരുന്നു ഷൈജല്‍.

