റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

Web Desk
0 Min Read

കോഴിക്കോട്: റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കരുമകന്‍ കാവിനു സമീപം പേരടി പറമ്പില്‍ കുരിശിങ്കല്‍ വീട്ടില്‍ റിട്ടയേര്‍ഡ് പോലീസുകാരനായ ജസ്റ്റിന്‍ ജേക്കബ് (71) ആണ് മരിച്ചത്.

city exchange

അദ്ദേഹത്തിന്റെ വീടിനടുത്ത് കാളാണ്ടിത്താഴം ബൈപ്പാസ് റോഡരികില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അസുഖ ബാധയെ തുടര്‍ന്നുള്ള മാനസിക വിഷമം കാരണം ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ നിഗമനം. ഭാര്യ മോളി ജേക്കബിനൊപ്പമായിരുന്നു താമസം.

ഏക മകള്‍ അഷി കാപേള്‍ ജേക്കബും മരുമകന്‍ ദിബിന്‍ ആന്റണിയും ഓസ്ട്രേലിയയിലാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!