അലൈവ് കരിയര്‍ വണ്ടി ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ആലുവ: ആലുവയിലെ 9, 10, പ്ലസ് വണ്‍, പ്ലസ് ടു  ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് കരിയര്‍ കണ്ടെത്തുന്നതിനായി അന്‍വര്‍ സാദത്ത് എം എല്‍ എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള അലൈവ് കരിയര്‍ വണ്ടിയുടെ ഉദ്ഘാടനവും പദ്ധതി പ്രഖ്യാപനവും ചലച്ചിത്ര താരം ഉണ്ണി മുകുന്ദന്‍ നിര്‍വ്വഹിച്ചു. അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു.

city exchange

ആലുവ റൂറല്‍ എസ് പി വിവേക് കുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ആലുവ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എം ഒ ജോണ്‍, വൈസ് ചെയര്‍പെഴ്‌സണ്‍ സൈജി ജോളി, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ ലത്തീഫ് പൂഴിത്തറ, ഫാസില്‍ ഹുസൈന്‍, മിനി ബൈജു, ലിസ ജോണ്‍സണ്‍, സഫയര്‍ ഫ്യൂച്ചര്‍ അക്കാദമിയുടെ സി ഇ ഒ  സുരേഷ് കുമാര്‍, കൗണ്‍സിലര്‍ ജയകുമാര്‍, സെന്റ് സേവിയേഴ്‌സ് കോളേജ് മാനേജര്‍ സിസ്റ്റര്‍ ചാള്‍സ്, അഖില്‍ കുര്യന്‍, സുഹൈല്‍ വി എ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!