

തലശ്ശേരി: കടവത്തൂരിലെ പൗരപ്രമുഖനും ദുബൈ അല്‍മദീന ഗ്രൂപ്പ് ചെയര്‍മാനുമായ പൊയില്‍ അബ്ദുല്ലയുടെ പിതാവും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല ഹാജിയുടെ സഹോദരി ഭര്‍ത്താവുമായ പൊയില്‍ മായന്‍കുട്ടി ഹാജി (89) നിര്യാതനായി. മയ്യത്ത് നമസ്‌കാരം 26ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് കടവത്തൂര്‍ ഇരഞ്ഞിന്‍കീഴില്‍ മസ്ജിദുല്‍ അന്‍സാറില്‍ നടക്കും.

ഭാര്യ: പൊട്ടങ്കണ്ടി കുഞ്ഞിപ്പാത്തു ഹജ്ജുമ്മ. മക്കള്‍: മുഹമ്മദ് (ദുബൈ), അബ്ദുല്ല (ദുബൈ അല്‍മദീന ഗ്രൂപ്പ് ചെയര്‍മാന്‍), അഷ്റഫ് (ദുബൈ), അസ്ലം (ദുബൈ), അര്‍ഷാദ് (ദുബൈ), അന്‍സാര്‍ (ദുബൈ), നസീറ. മരുമക്കള്‍: പൊട്ടങ്കണ്ടി യൂനുസ്, പുതിയോട്ടില്‍ താഹിറ (കടവത്തൂര്‍), പാക്കഞ്ഞി ഷമീന (എലാങ്കോട്), മുനീഗര്‍ മുനീറ (എലാങ്കോട്), ഒന്തത്ത് സഫീറ (കൈവേലിക്കല്‍), അനീസ (പാലത്തായി), പൊയില്‍ ജുസ്‌ന (പുല്ലൂക്കര).

സഹോദരങ്ങള്‍: അടിയോത്ത് ബിയ്യാത്തു ഹജ്ജുമ്മ, പരേതരായ പുതിയോട്ടില്‍ കുഞ്ഞമ്മദ് ഹാജി, പാലൊള്ളതില്‍ മൊയ്തീന്‍ ഹാജി (ഉമ്മത്തൂര്‍), പൊയില്‍ അബ്ദുല്ല, കുനിയില്‍ സൂപ്പി ഹാജി (ഇരിങ്ങണ്ണൂര്‍), കിഴക്കോള്‍ പാത്തു (പുല്ലൂക്കര), മാട്ടാന്റവിട അയിശു (കീഴ്മാടം).
